Murder| തിരുവനന്തപുരത്ത് പട്ടാപ്പകൽ ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊന്നു
- Published by:Rajesh V
- news18-malayalam
Last Updated:
ഇന്ന് രാവിലെ 8. 30 ഓടെയായിരുന്നു സംഭവം.
തിരുവനന്തപുരം: നഗരമധ്യത്തിൽ പട്ടാപ്പകല്‍ ഹോട്ടൽ ജീവനക്കാരനെ വെട്ടിക്കൊന്നു. തമ്പാനൂര്‍ ഓവർ ബ്രിഡ്ജിൽ ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് അയ്യപ്പന്‍(34) ആണ് കൊല്ലപ്പെട്ടത്. നാഗർകോവിൽ സ്വദേശിയാണ്. കോവിഡിന് ശേഷം കഴിഞ്ഞ 9മാസമായി ഇവിടെ ജോലിചെയ്യുന്നയാളാണ്. പ്രതിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ഇന്ന് രാവിലെ 8. 30 ഓടെയായിരുന്നു സംഭവം.ബൈക്കിലെത്തിയ ആളാണ് കൊലപാതകം നടത്തിയത്. കൃത്യത്തിനു ശേഷം പ്രതി രക്ഷപ്പെട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. പ്രതിയുടെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ വ്യക്തമാണ്. വെട്ടുകത്തിയും ബാഗുമായാണ് ഇയാള്‍ ഹോട്ടലിലേക്ക് കയറി പോകുന്നത്. പ്രതിയുടെ മുഖം ദൃശ്യങ്ങളില്‍ വ്യക്തമാണ്.
തുടർന്ന് കസേരയിൽ ഇരിക്കുകയായിരുന്നു അയ്യപ്പനെ തുടരെ തുടരെ വെട്ടുകയായിരുന്നു. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, എന്താണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല.
advertisement
തൃക്കാക്കരയിൽ രണ്ടുവയസ്സുകാരിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ ആരോപണവിധേയനായ ആൻറണി ടിജിനെ കൊച്ചിയിലെത്തിച്ചു
കൊച്ചി തൃക്കാക്കരയിൽ ഗുരുതര പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മുങ്ങിയ മാതൃസഹോദരിയുടെ പങ്കാളി ആൻറണി ടിജിനെ കൊച്ചിയിൽ എത്തിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇയാൾക്കായി പോലീസ് തെരച്ചിൽ നടത്തി വരികയായിരുന്നു. ആൻറണി കുഞ്ഞിനെ മർദ്ദിച്ചിരിക്കാമെന്ന് പിതാവ് പോലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതിൻ്റെ അടിസ്ഥാനത്തിൽ കൂടിയാണ് പൊലീസ് ഇയാളെ തിരഞ്ഞത്.
advertisement
പ്രത്യേക അന്വേഷണ സംഘം മൈസൂരിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിടികൂടുമ്പോൾ ഇയാൾക്കൊപ്പം ചികിത്സയിലുള്ള കുഞ്ഞിന്റെ മാതൃസഹോദരിയും മകനും ഉണ്ടായിരുന്നു. മൈസൂരിൽ നിന്ന് പിടികൂടിയ ശേഷം അവിടെവെച്ച് ചോദ്യം ചെയ്ത ശേഷമാണ് കൊച്ചിയിൽ ഇവരെ എത്തിച്ചത്. എന്നാൽ കേസിൽ ഇയാളെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം നിലവിലില്ലെന്ന് പോലീസ് അറിയിച്ചു. കൊച്ചി തൃക്കാക്കര പോലീസാണ് കേസ് അന്വേഷിക്കുന്നത്.
കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു. കുഞ്ഞ് കണ്ണ് തുറക്കുകയും വായിലൂടെ ഭക്ഷണം കഴിക്കാൻ തുടങ്ങുകയും ചെയ്തു. കുട്ടിയുടെ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണ നിലയിലാണ്. കുട്ടി അപകടനില തരണം ചെയ്തിട്ടുമുണ്ട്. നട്ടെല്ലിനും തലയ്ക്കും കയ്യിനും പരിക്ക് ഉള്ളതിനാൽ ന്യൂറോ വിഭാഗമാണ് കുട്ടിയെ ചികിത്സിക്കുന്നത്. അതേസമയം, ആശുപത്രിയിൽ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച കുട്ടിയുടെ അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെ കേസ് എടുക്കാൻ ഒരുങ്ങുകയാണ് കോലഞ്ചേരി പോലീസ്.
Location :
First Published :
February 25, 2022 11:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder| തിരുവനന്തപുരത്ത് പട്ടാപ്പകൽ ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊന്നു