സുകുമാരക്കുറുപ്പ് കേസിലെ പോലെ പ്രതിയുടെ കയ്യിൽ പൊള്ളൽ; യുവതിയുടെ കൊലപാതകം 9 വർഷത്തിനുശേഷം തെളിഞ്ഞു ‌‌

Last Updated:

നേമം സ്വദേശി അശ്വതിയുടെ കൊലപാതകത്തിൽ ഭർത്താവ് രതീഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

രതീഷ്
രതീഷ്
തിരുവനന്തപുരത്ത് യുവതിയുടെ മരണം 9 വർഷത്തിനുശേഷം കൊലപാതകം എന്ന് തെളിഞ്ഞു. നേമം സ്വദേശി അശ്വതിയുടെ കൊലപാതകത്തിൽ ഭർത്താവ് രതീഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് എസ് പി മധുസൂദനന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. സുകുമാരക്കുറുപ്പ് കേസിനെ അനുസ്മരിപ്പിക്കും വിധമാണ് ക്രൈം ബ്രാഞ്ച് നേമത്തെ കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ചാക്കോയുടെ ശരീരം കത്തിക്കുമ്പോൾ കുറുപ്പിന്റെ ബന്ധു ഭാസ്കര പിള്ളയുടെ കയ്യിൽ പൊള്ളലേറ്റിരുന്നു. ഇതാണ് കേസിൽ വഴിത്തിരിവായത്.
സമാന രീതിയിലാണ് നേമത്തെ കേസിലും തുമ്പുണ്ടായത്. അശ്വതിയുടെയും രതീഷിന്റെയും പ്രണയ വിവാഹമായിരുന്നു. അമ്മ മരിച്ചുപോയ അശ്വതി അമ്മൂമ്മയ്ക്കൊപ്പം ആയിരുന്നു താമസം. രതീഷ് സ്ഥിരം മദ്യപാനി ആയതിനാൽ അമ്മൂമ്മയുടെ പേരിൽ ഉണ്ടായിരുന്ന 3 സെൻറ് സ്ഥലം എഴുതി നൽകിയില്ല. രണ്ട് മക്കളാണ് ഇവർക്കുള്ളത്. മൂത്ത കുഞ്ഞിന് രണ്ടു വയസ്സും ഇളയ കുഞ്ഞിന് മൂന്നുമാസം പ്രായവും ഉള്ളപ്പോൾ ആയിരുന്നു കൊലപാതകം. കുടുംബ കലഹം നിത്യസംഭവമായതോടെ അശ്വതിയുടെ അമ്മൂമ്മ ബന്ധു വീട്ടിലേക്ക് മാറിയിരുന്നു. ഇതിനടുത്ത മറ്റൊരു ദിവസം രതീഷ് അടുക്കളയിൽ വച്ച് അശ്വതിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം. ‌‌
advertisement
Also Read- കറിവെക്കുന്നതിനിടെ വഴക്ക് കലാശിച്ചത് യുവതിയുടെ കൊലപാതകത്തിൽ;ഭർത്താവ് രണ്ടര വർഷത്തിന് ശേഷം അറസ്റ്റിൽ
വർഷങ്ങൾക്കുശേഷം സംശയമുള്ള കേസുകൾ അന്വേഷിക്കുന്ന കൂട്ടത്തിൽ ക്രൈംബ്രാഞ്ച് ഇതിലും എത്തി. രതീഷിന്റെ കയ്യിൽ ഉണ്ടായിരുന്ന പൊള്ളൽ ആയിരുന്നു സംശയത്തിന് ഇട നൽകിയത്. അശ്വതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റു എന്നായിരുന്നു പ്രതിയുടെ മൊഴി. എന്നാൽ അന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പൊള്ളലിൽ സംശയം പ്രകടിപ്പിച്ചു.
Also Read- അഭിനയിക്കാന്‍ അവസരം വാഗ്ദാനംചെയ്ത് യുവതികളെ പെണ്‍വാണിഭത്തിന് ഉപയോഗിച്ച മലയാളി ചെന്നൈയിൽ അറസ്റ്റിൽ
മാത്രവുമല്ല അശ്വതിയുടെ ഉള്ളംകൈകൾ പൊള്ളിയിരുന്നുമില്ല. ഒരാൾ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയാൽ ആദ്യം പൊള്ളുന്നത് കൈകൾ ആയിരിക്കും. ഈ കണ്ടെത്തലിനെ തുടർന്ന് വിശദമായി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു.
advertisement
സുകുമാരക്കുറുപ്പ് കേസിൽ കൊലപാതകം കണ്ടെത്തിയ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്പി ഹരിദാസിന്റെ വിയോഗം കഴിഞ്ഞ ദിവസമായിരുന്നു. സമാനമായ തെളിവിന്റെ അടിസ്ഥാനത്തിൽ മറ്റൊരു കേസ് ഇപ്പോൾ തെളിഞ്ഞത് യാദൃശ്ചികതയായി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
സുകുമാരക്കുറുപ്പ് കേസിലെ പോലെ പ്രതിയുടെ കയ്യിൽ പൊള്ളൽ; യുവതിയുടെ കൊലപാതകം 9 വർഷത്തിനുശേഷം തെളിഞ്ഞു ‌‌
Next Article
advertisement
തദ്ദേശ തിരഞ്ഞെടുപ്പ് പത്രികാ സമര്‍പ്പണം പൂർത്തിയായി;ആകെ സ്ഥാനാർഥികൾ 1,08,580; സൂക്ഷ്മ പരിശോധന ശനിയാഴ്ച
തദ്ദേശ തിരഞ്ഞെടുപ്പ് പത്രികാ സമര്‍പ്പണം പൂർത്തിയായി;ആകെ സ്ഥാനാർഥികൾ 1,08,580; സൂക്ഷ്മ പരിശോധന ശനിയാഴ്ച
  • മലപ്പുറത്ത് 19,959 പത്രികകൾ സമർപ്പിച്ച് ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിച്ചു.

  • തദ്ദേശ തിരഞ്ഞെടുപ്പിൽ 1,64,427 പത്രികകൾ സമർപ്പിച്ചപ്പോൾ 1,08,580 സ്ഥാനാർത്ഥികളാണ് ആകെ.

  • തദ്ദേശ തിരഞ്ഞെടുപ്പിൽ 57,227 വനിതകളും 51,352 പുരുഷന്മാരും ഒരു ട്രാൻസ് ജെൻഡറും മത്സരിക്കുന്നു.

View All
advertisement