ചെന്നൈ: സിനിമിയിലും സീരിയലിലും അഭിനയിക്കാൻ അവസരം വാഗ്ഗദാനം ചെയ്ത് പെൺകുട്ടികളെ പെൺവാണിഭത്തിന് ഉപയോഗിച്ച മലയാളി യുവാവ് ചെന്നൈയിൽ അറസ്റ്റിൽ. തൃശ്ശൂര്‍ മൂരിയാട് സ്വദേശി കെ. കിരണാണ്(29) അറസ്റ്റിലായത്. അണ്ണാനഗറിലെ വീട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കിരണിനെ അറസ്റ്റ് ചെയ്തത്. സ്വകാര്യ കമ്പനികളിൽ നല്ല ശമ്പളത്തിൽ ജോലി നൽകാമെന്നും ഇയാള്‍ പെണ്‍കുട്ടികള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു.
Also Read-പാലക്കാട് പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച 23കാരന് അറസ്റ്റില്‍
പൊലീസ് പരിശോധനയില്‍ അവിടെയുണ്ടായിരുന്ന ഒരു വിദേശ വനിത ഉൾപ്പെടെ രണ്ടു സ്ത്രീകളെ രക്ഷപ്പെടുത്തി. കിരൺ ഇടനിലക്കാരനായി നിന്നാണ് പെൺകുട്ടികളെ അപ്പാർട്ടുമെന്റുകളിലും ബംഗ്ലാവുകളിലും കൊണ്ടുപോയിരുന്നതെന്നും കണ്ടെത്തി.
ജോലിയുടെപേരില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ യുവതികളെ ചെന്നൈയിലെത്തിച്ച് ഭീഷണിപ്പെടുത്തി പെണ്‍വാണിഭത്തിന് ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ കിരണിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.