ഭാര്യയുമായുള്ള അവിഹിത ബന്ധം കണ്ടെത്തിയ ഭർത്താവിനെ ബാല്യകാല സുഹൃത്തായ കാമുകൻ കൊലപ്പെടുത്തി

Last Updated:

ഭാര്യയുമായി തന്റെ ബാല്യകാല സുഹൃത്തിന് അവിഹിത ബന്ധമുണ്ടെന്ന് മനസിലാക്കിയ ഭർത്താവ് മറ്റൊരു സ്ഥലത്ത് വാടകവീടെടുത്ത് മാറിയിരുന്നു. എന്നിട്ടും ബന്ധം തുടരുകയായിരുന്നു

മൂന്നു പതിറ്റാണ്ടിലേറെയായി സുഹൃത്തായിരുന്ന വിജയ് കുമാറിനെ പ്രതിയായ ധനഞ്ജയ് എന്ന ജയ് കൊലപ്പെടുത്തുകയായിരുന്നു
മൂന്നു പതിറ്റാണ്ടിലേറെയായി സുഹൃത്തായിരുന്ന വിജയ് കുമാറിനെ പ്രതിയായ ധനഞ്ജയ് എന്ന ജയ് കൊലപ്പെടുത്തുകയായിരുന്നു
ബെംഗളൂരു: ഭാര്യയുമായുള്ള അവിഹിതബന്ധം കണ്ടെത്തിയ ഭർത്താവിനെ ബാല്യകാല സുഹൃത്ത് കൊലപ്പെടുത്തി. ബെംഗളൂരു കാമാക്ഷിപാളയത്തിലാണ് മൂന്നു പതിറ്റാണ്ടിലേറെയായി സുഹൃത്തായിരുന്ന വിജയ് കുമാറിനെ പ്രതിയായ ധനഞ്ജയ് എന്ന ജയ് കൊലപ്പെടുത്തിയത്. ഇരുവർക്കും 39 വയസാണ് പ്രായം.
റിയൽ എസ്റ്റേറ്റ്, ധനകാര്യ ഇടപാടുകളിൽ ഏർപ്പെട്ടിരുന്ന വിജയ് പത്ത് വർഷം മുൻപാണ് ആശയെ വിവാഹം കഴിച്ചത്. തന്റെ ഭാര്യ ആശയും ധനഞ്ജയും തമ്മിൽ ബന്ധമുണ്ടെന്ന് വിജയ് അടുത്തിടെ കണ്ടെത്തി. ‍തുടർന്ന് വിജയ് ഭാര്യയോടൊപ്പം കടബഗെരെയ്ക്ക് സമീപമുള്ള മച്ചോഹള്ളിയിലെ ഒരു വാടക വീട്ടിലേക്ക് താമസം മാറി. എന്നാൽ ധനഞ്ജയും ആശയും ബന്ധം തുടർന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വിജയ് കണ്ടു.
ഇതും വായിക്കുക: വ്യാജ പോക്സോ കേസിൽ‌ ജയിലിൽ 6 വർഷം; തടവറയില്‍ നിയമപഠനം; കോടതിയിൽ സ്വയംവാദിച്ച് നിരപരാധിത്വം തെളിയിച്ച പാസ്റ്റർ ഷിബു
കഴിഞ്ഞദിവസം വൈകിട്ട് വരെ വീട്ടിലുണ്ടായിരുന്ന വിജയ് അതിനുശേഷമാണ് പുറത്തേക്കിറങ്ങിയത്. പിന്നീട് മച്ചോഹള്ളിയിലെ ഒഴിഞ്ഞ പ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആശയും ധനഞ്ജയയും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ആശയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ഒളിവിൽ പോയ ധനഞ്ജയ്ക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്.
advertisement
Summary: A 39-year-old man was murdered in Bengaluru, allegedly by his childhood friend, who was in an illicit relationship with his wife.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യയുമായുള്ള അവിഹിത ബന്ധം കണ്ടെത്തിയ ഭർത്താവിനെ ബാല്യകാല സുഹൃത്തായ കാമുകൻ കൊലപ്പെടുത്തി
Next Article
advertisement
ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍; 'കസ്റ്റംസ് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണം'
ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍; 'കസ്റ്റംസ് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണം'
  • ദുല്‍ഖര്‍ സല്‍മാന്‍ കസ്റ്റംസ് പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ വാഹനം വിട്ടുകിട്ടാന്‍ ഹൈക്കോടതിയെ സമീപിച്ചു.

  • ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് വാഹനം പിടിച്ചെടുത്തു.

  • എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയാണു വാഹനം വാങ്ങിയതെന്നും ദുല്‍ഖര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

View All
advertisement