നെതര്‍ലന്‍ഡ്‌സില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ ക്രൂരമായി മര്‍ദിച്ച് ആഫ്രിക്കന്‍ സ്വദേശിനികള്‍; നടുക്കി വീഡിയോ

Last Updated:

വംശീയ അധിക്ഷേപം നിറഞ്ഞ വാക്കുകളും അവര്‍ പറയുന്നത് വീഡിയോയിൽ കേള്‍ക്കാം

ലക്ഷക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ഓരോ വര്‍ഷവും വിദേശങ്ങളില്‍ പഠനത്തിനായി പോകുന്നത്. പഠനത്തിന് ശേഷം മികച്ച ശമ്പളത്തോടെ ജോലിയില്‍ കയറാനാവുമെന്നതും ഇതിനു പ്രധാന കാരണമാണ്. ചിലര്‍ അവിടെ സ്ഥിരതാമസമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദേശത്തേക്ക് പറക്കുന്നത്. വ്യത്യസ്തമായ സംസ്‌കാരം, പാരമ്പര്യം, ഭാഷ എന്നിവയെല്ലാം അവര്‍ക്കു മുന്നിലൊരുക്കുന്ന വെല്ലുവിളി ചെറുതല്ല. ഇതിനിടെ, വിദേശരാജ്യങ്ങളില്‍ ഇന്ത്യന്‍ സ്വദേശികള്‍ വംശീയ അധിക്ഷേപങ്ങള്‍ നേരിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇപ്പോഴിതാ നെതര്‍ലന്‍ഡ്‌സില്‍ നിന്നുള്ള ഒരു ഞെട്ടിപ്പിക്കുന്ന വീഡിയോ ആണ് പുറത്തുവരുന്നത്. ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ ഒരു കൂട്ടം ആഫ്രിക്കന്‍ വനിതകള്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ ആണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇന്ത്യന്‍ സ്വദേശിയുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ട ആഫ്രിക്കന്‍ വനിതകള്‍ പ്രകോപനം ഒന്നും കൂടാതെ തന്നെ അവരെ മുഖത്തടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. വംശീയ അധിക്ഷേപം നിറഞ്ഞ വാക്കുകളും അവര്‍ പറയുന്നത് കേള്‍ക്കാം. ഹൃദയഭേദകമായ സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്.
advertisement
വംശീയ അധിക്ഷേപത്തെതുടര്‍ന്നാണ് വാക്കേറ്റമുണ്ടായതെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വാക്കേറ്റത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ മുഖത്ത് തുടര്‍ച്ചയായി അടിക്കുകയായിരുന്നു. പിന്നീട് വസ്ത്രത്തില്‍ പിടിച്ച് വലിക്കുകയും ഇന്ത്യന്‍ വിദ്യാര്‍ഥിനിക്ക് പ്രതിരോധിക്കാന്‍ അവസരം നല്‍കാതെ നിലത്തേക്ക് തള്ളിയിടുകയും ചെയ്തു. ശേഷം ഒരു കൂട്ടമാളുകള്‍ ഒന്നിച്ച് ചേര്‍ന്ന് വിദ്യാര്‍ഥിനിയെ ചവിട്ടുകയും തൊഴിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും. ഇന്ത്യന്‍ പെണ്‍കുട്ടിയുടെ മുടിയില്‍ പിടിച്ച് വലിക്കുകയും നിലത്തിട്ട് വലിച്ചിഴക്കുകയും ചെയ്തു. ഈ സമയം ഒട്ടേറെപ്പേര്‍ ഇവരുടെ ചുറ്റും കൂടി നില്‍ക്കുന്നതും വീഡിയോയില്‍ ഉണ്ട്.
advertisement
അവരിലാരും സംഭവത്തില്‍ ഇടപെടുകയോ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിക്കുകയോ ചെയ്തില്ല. ചിലരാകട്ടെ സംഭവം ഫോണില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. അക്രമത്തിനിരയായ ഇന്ത്യന്‍ വിദ്യാര്‍ഥിനി ആരാണെന്നോ അക്രമം നടത്തിയത് ആരാണെന്നോ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ ഇത്രക്രൂരമായി ഉപദ്രവിച്ചവര്‍ക്കെതിരേ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കണമെന്ന് വീഡിയോ കണ്ട ഒട്ടേറെപ്പേര്‍ പ്രതികരിച്ചു. ”ഇത് ഹൃദയഭേദകമാണ്. ഇത് ഗൗരവമേറിയ വിഷയമാണ്. സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിക്കണം”, സാമൂഹികമാധ്യമമായ എക്‌സില്‍ ഒരാള്‍ പങ്കുവെച്ചു. നാണക്കേടുണ്ടാക്കുന്ന സംഭവമാണിതെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും എത്രയും വേഗം നടപടികള്‍ സ്വീകരിക്കണമെന്നും മറ്റൊരാള്‍ ആവശ്യപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
നെതര്‍ലന്‍ഡ്‌സില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ ക്രൂരമായി മര്‍ദിച്ച് ആഫ്രിക്കന്‍ സ്വദേശിനികള്‍; നടുക്കി വീഡിയോ
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement