അന്തർ സംസ്ഥാന എംഡിഎംഎ വിൽപന സംഘത്തിലെ പ്രധാനി കട്ടപ്പനയിൽ അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
ബെംഗളൂരുവിൽ നിന്ന് വിൽപനക്കായി എംഡിഎംഎ കേരളത്തിൽ എത്തിച്ചു വിൽപന നടത്തുന്ന സംഘത്തിൽപ്പെട്ടയാളാണ് പിടിയിലായത്
കട്ടപ്പന: വിൽപനയ്ക്ക് കൊണ്ടുവന്ന 39.7 ഗ്രം എംഡിഎംഎയുമായി യുവാവ് കട്ടപ്പനയിൽ അറസ്റ്റിൽ. കട്ടപ്പന മുളകരമേട് എ കെ ജി പടി ടോപ്പ് കാഞ്ഞിരത്തുംമൂട്ടിൽ അശോകന്റെ മകൻ സുധീഷ് (28) ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടർന്ന് തിങ്കളാഴ്ച രാത്രി സുധിഷിന്റെ വീട്ടിൽ നടത്തിയ പരശോധനയിലാണ് 39.7 ഗ്രം എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായത്.
ബെംഗളൂരുവിൽ നിന്ന് വിൽപനക്കായി എംഡിഎംഎ കേരളത്തിൽ എത്തിച്ചു വിൽപന നടത്തുന്ന സംഘത്തിൽപ്പെട്ട ഇയാളിൽ നിന്ന് എംഡിഎംഎ വാങ്ങി ഉപയോഗിക്കുന്നവരിൽ നിന്നാണ് പോലീസിന് വിവരങ്ങൾ ലഭിച്ചത്. ഇയാളുടെ സംഘത്തിലെ കൂട്ടു പ്രതികൾക്കായി പോലീസ് വല വിരിച്ചിട്ടുണ്ട്. ഇവരെ പിടികൂടാനുള്ള എല്ലാ ശ്രമവും നടത്തി വരികയാണെന്ന് കട്ടപ്പന ഡി വൈ എസ് പി പറഞ്ഞു.
ഇടുക്കി ജില്ലാ പോലീസ് മേധാവി സാബു മാത്യു ഐ പി എസിന്റെ നിർദേശത്തെ തുടർന്ന് കട്ടപ്പന ഡി വൈ എസ് പി വി എ നിഷാദ് മോന്റെ നേതൃത്വത്തിൽ കട്ടപ്പന സി ഐ റ്റി സി മുരുകൻ, എസ് ഐ ബേബി ബിജു, എസ് ഐ മഹേഷ്, എസ് സി പി ഓമാരായ ജോബിൻ ജോസ്, അനുമോൻ അയ്യപ്പൻ, സിപിഒമാരായ അൽബാഷ്, ബിജിൻ, സബീന, ജില്ലാ ഡാൻസാഫ് റ്റിം അംഗങ്ങൾ എന്നിവരുടെ നേതൃത്യത്തിൽ വീട്ടിൽ നടത്തിയ പരിശോധനയെ തുടർന്നാണ് പ്രതിയെ പിടികൂടുകയും 39.7ഗ്രാം എംഡിഎംഎ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്.
Location :
Idukki,Kerala
First Published :
October 21, 2025 4:31 PM IST