ഓൺലൈൻ വഴി പരിചയപ്പെട്ട ഒമ്പത് പേരെ കൊലപ്പെടുത്തിയ ജപ്പാനിലെ 'ട്വിറ്റർ കില്ലർ'ക്ക് വധശിക്ഷ
- Published by:Gowthamy GG
- news18-malayalam
Last Updated:
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട എട്ടു പെൺകുട്ടികളെയും ഒരു പുരുഷനെയുമാണ് ഇയാൾ കൊലപ്പെടുത്തിയത്.
ടോക്കിയോ: ഓൺലൈൻ വഴി പരിചയപ്പെട്ട ഒൻപതു പേരെ കൊലപ്പെടുത്തിയ ജപ്പാനിലെ 'ട്വിറ്റർ കില്ലർ'ക്ക് വധശിക്ഷ. തകാഹിരോ ഷിറൈഷി എന്ന 30കാരനാണ് ടോക്കിയോ കോടതി ചൊവ്വാഴ്ച വധശിക്ഷ വിധിച്ചത്. ഒമ്പതുപേരെയും കൊലപ്പെടുത്തി ശേഷം മൃതദേഹം കഷണങ്ങളാക്കുകയായിരുന്നു.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട എട്ടു പെൺകുട്ടികളെയും ഒരു പുരുഷനെയുമാണ് ഇയാൾ കൊലപ്പെടുത്തിയത്. 15നും 26നും ഇടയിൽ പ്രായമുള്ളവരെയാണ് ഇയാൾ കൊലപ്പെടുത്തിയത്. ഇവരെല്ലാം ആത്മഹത്യയ്ക്ക് താൽപര്യം പ്രകടിപ്പിച്ചിരുന്നവരാണെന്നും അവരുടെ സമ്മതപ്രകാരമാണ് കൊലനടത്തിയതെന്നാണ് ഷിറൈഷിയുടെ അഭിഭാഷകൻ വാദിച്ചത്. അതിനാൽ വധശിക്ഷ ഒഴിവാക്കി തടവുശിക്ഷ നൽകണമെന്നും അഭിഭാഷകൻ വാദിച്ചു.
എന്നാൽ ചൊവ്വാഴ്ച വധശിക്ഷ വിധിച്ചു കൊണ്ട് കോടതി ഉത്തരവിടുകയായിരുന്നു. ഇരകളായ ഒമ്പത് പേരും കൊല്ലപ്പെടാൻ സമ്മതിച്ചിരുന്നില്ലെന്നും ഒൻപത് ചെറുപ്പക്കാരുടെ ജീവൻ അപഹരിക്കപ്പെട്ടത് അങ്ങേയറ്റം ഗുരുതരമാണെന്നു ജഡ്ജി പറഞ്ഞു. ഇരകളുടെ അന്തസ്സ് ചവിട്ടിമെതിക്കപ്പെട്ടുവെന്നും ജഡ്ജി കൂട്ടിച്ചേർത്തു.
advertisement
കോടതിയിൽ 16 സീറ്റുകൾ മാത്രമേ പൊതുജനങ്ങൾക്ക് ലഭ്യമായിട്ടുള്ളൂവെങ്കിലും 435 പേരാണ് വിധി പറയുന്നത് കാണാൻ എത്തിയത്. ജീവനൊടുക്കുന്നതിനെപ്പറ്റി സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുന്നവരെ ട്വിറ്ററിലൂടെ ബന്ധപ്പെട്ട് അവരുമായി അടുപ്പമുണ്ടാക്കി രിക്കാൻ സഹായിക്കാമെന്നും അല്ലെങ്കിൽ അവർക്കൊപ്പം ജീവനൊടുക്കാമെന്നും വാഗ്ദാനം നൽകി വീട്ടിലെത്തിച്ചാണ് കൊലനടത്തിയത്.
ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് തുടർച്ചയായി ട്വീറ്റ് ചെയ്ത 23 കാരിയെ കാണാതായതിനെക്കുറിച്ചു നടന്ന അന്വേഷണമാണ് തകാഹിരോയിലേക്ക് എത്തിച്ചത്.
Location :
First Published :
December 15, 2020 6:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഓൺലൈൻ വഴി പരിചയപ്പെട്ട ഒമ്പത് പേരെ കൊലപ്പെടുത്തിയ ജപ്പാനിലെ 'ട്വിറ്റർ കില്ലർ'ക്ക് വധശിക്ഷ