നാടുകടത്തൽ ഉത്തരവ് ലംഘിച്ച് വീട്ടിലെത്തിയ യുവാവ് അന്വേഷിച്ചെത്തിയ പൊലീസിനുനേരെ വാളോങ്ങി; വെടി ഉതിർത്ത് പോലീസ്
- Published by:Rajesh V
- news18-malayalam
Last Updated:
12ലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് കിരൺ. കാപ്പ വകുപ്പ് ചുമത്തി കിരണിനെ നാടുകടത്തിയിരുന്നു. നാടുകടത്തൽ ഉത്തരവ് ലംഘിച്ച് ഇയാൾ വീട്ടിലെത്തിയത് അറിഞ്ഞാണ് അറംഗ പോലീസ് സംഘം എത്തിയത്
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിക്ക് നേരെ പോലീസ് വെടി ഉതിർത്തു. തിരുവനന്തപുരത്ത് ആര്യങ്കോടാണ് സംഭവം നടന്നത്. കാപ്പാ കേസ് പ്രതി ആര്യങ്കോട് കുറ്റ്യാണിക്കാട് സ്വദേശി 'കൈലി കിരണി'ന് (27) നേരെയാണ് എസ്എച്ച്ഒ തൻസീം അബ്ദുൽ സമദ് വെടിയുതിർത്തത്. പോലീസിനെ വാൾ വീശി അക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് വെടി ഉതിർത്തത്.
12ലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് കിരൺ. കാപ്പ വകുപ്പ് ചുമത്തി കിരണിനെ നാടുകടത്തിയിരുന്നു. നാടുകടത്തൽ ഉത്തരവ് ലംഘിച്ച് ഇയാൾ വീട്ടിലെത്തിയത് അറിഞ്ഞാണ് അറംഗ പോലീസ് സംഘം എത്തിയത്. വീടിന്റെ മുന്നിൽ പോലീസ് എത്തിയപ്പോൾ വാളുമായി ചാടിയ പ്രതി പോലീസുകാരെ ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് ഒരുതവണ വെടി ഉതിർക്കുകയായിരുന്നു. ഇന്നലെ പ്രതിയും കൂട്ടുകാരികളും ചേർന്ന് കേക്ക് മുറിച്ച് ആഘോഷം നടത്തിയിരുന്നു.
കാപ്പാ കേസ് പ്രതിക്കെതിരെ കൈലി കിരണിനെതിരെ രണ്ട് കേസുകളെടുത്തതായി പോലീസ് പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചതിനും കാപ്പാ നാടുകടത്തൽ ഉത്തരവ് ലംഘിച്ചതിനുമാണ് കേസെടുത്തത്. ഇന്ന് രാവിലെയാണ് പ്രതി പോലീസിനെ വധിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ കിരണിന് പരിക്കേറ്റിട്ടില്ലെന്നാണ് നിലവിലെ വിവരം. ഇയാൾ ഓടി രക്ഷപ്പെട്ടു. കിരണിനെ കണ്ടെത്താനുളള ശ്രമം നടന്നുവരികയാണ്.
advertisement
Summary: Police fired at an accused in a Kaapa case. The incident took place in Aryankode, Thiruvananthapuram. SHO Thanseem Abdul Samad fired at the Kaapa case accused, 'Kaili Kiran' (27), a native of Kuttiyanikkadu, Aryankode. The firing occurred when the accused attempted to attack the police with a sword.
Location :
thiruvanan
First Published :
November 27, 2025 11:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
നാടുകടത്തൽ ഉത്തരവ് ലംഘിച്ച് വീട്ടിലെത്തിയ യുവാവ് അന്വേഷിച്ചെത്തിയ പൊലീസിനുനേരെ വാളോങ്ങി; വെടി ഉതിർത്ത് പോലീസ്


