Breaking | കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകം; സഹോദരനെയും അമ്മാവനെയും കൊന്ന പ്രതിക്ക് ഇരട്ട ജീവപര്യന്തവും 20 ലക്ഷം രൂപ പിഴയും

Last Updated:

2022 മാർച്ച് 7നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്

News18
News18
കാഞ്ഞിരപ്പള്ളിയിൽ സഹോദരനെയും അമ്മാവനെയും കൊന്ന പ്രതിയായ ജോർജ് കുര്യന് ഇരട്ട ജീവപര്യന്തവും 20 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.കോട്ടയം  സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷ വെവ്വേറെ അനുഭവിക്കണം.രണ്ട് വർഷം നീണ്ടു നിന്ന വിചാരണയ്ക്കൊടുവിലാണ് വിധി.
കാഞ്ഞിരപ്പള്ളിയിലെ കുടുംബവീട്ടിൽവച്ച് ഇളയ സഹോദരൻ രഞ്ജു കുര്യനെയും മാതൃ സഹോദരൻ കൂ​ട്ടിക്ക​ൽ പൊ​ട്ടം​കു​ളം മാ​ത്യു സ്ക​റി​യയെയും (പൂ​ച്ച​ക്ക​ൽ രാ​ജു) ജോർജ് കുര്യൻ വെടിവച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.2022 മാർച്ച് 7നായിരുന്നു കേസിനാസ്പദമായ സംഭവം. നെഞ്ചിലും പുറകിലും വെടിയേറ്റ് രഞ്ജു കുര്യൻ തത്സമയവും തലയ്ക്കും നെഞ്ചിനും വെടിയേറ്റ മാത്യു സ്കറിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.സംഭവ സമയം വീട്ടിലുണ്ടായിരുന്ന രഞ്ജു കുര്യന്‍റെയും ജോർജ് കുര്യന്‍റെയും മാതാപിതാക്കളടക്കം 138 സാക്ഷികളെയും 96 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ ബാബുക്കുട്ടന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
advertisement
കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ ഉ​യ​ർ​ന്ന സാ​മ്പ​ത്തി​ക ​ഭ​ദ്ര​ത​യു​ള്ള പു​രാ​ത​ന കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ ക​രി​മ്പ​നാ​ൽ ജോ​ർ​ജ് കു​ര്യ​ന്‍റെ സാ​മ്പ​ത്തി​ക ത​ക​ർ​ച്ച​യാ​ണ് ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചത്. പ്ലാ​ന്‍റേ​ഴ്സ് കു​ടും​ബ​മാ​ണ് ക​രി​മ്പ​നാ​ൽ. ക​രി​മ്പ​നാ​ൽ കു​ര്യ​ന്റെ മ​ക്ക​ളാ​യ ജോ​ർ​ജും ര​ഞ്ജു​വും ക​ളി​ച്ചു​ വ​ള​ർ​ന്ന കു​ടും​ബ​വീ​ട്ടി​ലാണ് ര​ണ്ടു​പേ​ർ കൊ​ല ചെ​യ്യ​പ്പെ​ട്ട​ത്.ഫ്ലാ​റ്റ് നി​ർ​മാ​ണ വ്യാ​പാ​ര രം​ഗ​ത്ത് സ​ജീ​വ​മാ​യ ജോ​ർ​ജി​ന് പെ​ട്ട​ന്നു​ണ്ടാ​യ സാ​മ്പ​ത്തി​ക ​ബാ​ധ്യ​ത പ​രി​ഹ​രി​ക്കാ​നാ​ണ് പി​താ​വ് കു​ടും​ബ ​വീ​ടി​നോ​ട് ചേ​ർ​ന്ന് ര​ണ്ട​ര​ ഏ​ക്ക​ർ ന​ൽ​കി​യ​ത്. ഇ​തി​ലെ അ​മ​ർ​ഷം സ​ഹോ​ദ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ അ​സ്വാ​ര​സ്യ​ങ്ങ​ൾ​ക്കി​ട​യാ​ക്കി. തന്റെ സ്വയര​ക്ഷ​ക്കാ​ണ് വെ​ടി​വെ​ക്കേ​ണ്ടി​ വ​ന്ന​തെ​ന്നാണ് ജോ​ർ​ജ് പൊ​ലീ​സി​ന് മൊഴി നൽകിയത്. എ​ന്നാ​ൽ, കരു​തി​ക്കൂ​ട്ടി​യു​ള്ള കൊ​ല​പാ​ത​ക​മെ​ന്നാ​യിരുന്നു പൊ​ലീ​സിന്റെ വാദം.
advertisement
സംഭവത്തിനു പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിവേഗത്തിൽ വിചാരണയും പൂർത്തിയാക്കിയെങ്കിലും വിചാരണ കാലയളവിൽ പ്രോസി ക്യൂഷൻ ഹാജരാക്കിയ സാക്ഷികളിൽ ഭൂരിഭാഗവും കൂറുമാറി. എന്നാൽ ശാസ്ത്രീയ തെളിവുകൾ കേസിൽ നിർണായകമായി.വീടുകയറി ആക്രമിക്കൽ, ആയുധം കയ്യിൽ വയ്ക്കൽ, സാക്ഷികളെ ഭീഷണിപ്പെടുത്തൽ ,തുടങ്ങി പോലീസ് ചുമത്തിയ കുറ്റങ്ങളെല്ലാം തെളിയിക്കാൻ കഴിഞ്ഞു. നീണ്ടുപോയ വിചാരണ ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് വേഗത്തിലായത്.
ഹൈദരാബാദ് സെൻട്രൽ ഫോറൻസിക് ലബോറട്ടറിയിലെ അസിസ്റ്റൻറ് ഡയറക്ടറും ബാലിസ്റ്റിക് വിദഗ്ധനുമായ ഡോ. എസ് എസ് മൂർത്തി നേരിട്ട് ഹാജരായി നൽകിയ മൊഴിയും കേസിൽ നിർണായകമായി. കൊലയ്ക്ക് ഉപയോഗിച്ച റിവോൾവർ കൊണ്ട് തന്നെയാണ് വെടിയേറ്റതെന്നായിരുന്നു ഇദ്ദേഹത്തിന്റെ മൊഴി. പ്രതി ഉപയോഗിച്ച തോക്കുകൊണ്ട് ബാലിസ്റ്റിക്ക് വിദഗ്ധൻ വെടിവച്ചു പരിശോധിക്കുകയും ചെയ്തിരുന്നു.
advertisement
ആസൂത്രിതമായാണ് പ്രതി കൊലപാതകം നടത്തിയതെന്നും പ്രതിക്ക് കൊലപാതകത്തിൽ പശ്ചാത്താപം ഇല്ലെന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷന്‌ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി എസ് അജയൻ, അഡ്വ. നിബു ജോൺ, അഡ്വ. സ്വാതി എസ് ശിവൻ എന്നിവരാണ്  ഹാജരായത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Breaking | കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകം; സഹോദരനെയും അമ്മാവനെയും കൊന്ന പ്രതിക്ക് ഇരട്ട ജീവപര്യന്തവും 20 ലക്ഷം രൂപ പിഴയും
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement