കരമന അഖിൽ വധം: മുഖ്യപ്രതി അഖിൽ അപ്പു പിടിയിൽ; മറ്റ് രണ്ടുപേ‍ര്‍ക്കായി തിരച്ചിൽ

Last Updated:

സംഭവവുമായി ബന്ധപ്പെട്ട് ആകെ അഞ്ചുപേരാണ് ഇതുവരെ പിടിയിലായത്

തിരുവനന്തപുരം: കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ. അപ്പു എന്ന് വിളിക്കുന്ന അഖിലിനെ തമിഴ്നാട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് ആകെ അഞ്ചുപേരാണ് പിടിയിലായത്. മറ്റുരണ്ടുപേർ ഒളിവിലാണ്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത വിനീഷ്, സുമേഷ് എന്നിവരാണ് ഒളിവിലുള്ളത്.
അഖിൽ അപ്പുവിനെ കൂടാതെ, അനീഷ്, ഹരിലാൽ, കിരൺ കൃഷ്ണ, കിരൺ എന്നിവരാണ് പിടിയിലായത്. കുട്ടപ്പൻ എന്നുവിളിക്കുന്ന അനീഷാണ് ഇന്നോവ വാഹനം വാടകയ്ക്ക് എടുത്ത് കൊണ്ടുവന്നത്. ഇയാൾ അനന്ദു കൊലകേസിലെയും പ്രതിയാണ്. ഹരിലാലും അനന്ദു കൊല കേസിലെ പ്രതിയാണ്. ഗൂഢാലോചനയിലും മയക്കു മരുന്ന് ഉപയോഗത്തിലും പങ്കാളിയാണ്. കിരൺ കൃഷ്ണ പാപ്പനംകോട് ബാറിൽ തെരഞ്ഞെടുപ്പ് ദിവസം നടന്ന അക്രമത്തിലെ പങ്കാളിയാണ്. കിരൺ കരമന സ്റ്റേഷന്നിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളാണ്. മുഖ്യപ്രതി അഖിൽ അപ്പുവിനെ രക്ഷപ്പെടാൻ സഹായിച്ചത് കിരണാണെന്നാണ് പൊലീസ് പറയുന്നത്.
advertisement
ഇന്നലെ പിടിയിലായ അനീഷാണ് വാഹനം വാടകയ്‌ക്കെടുത്ത് നൽകിയത്. കൊല്ലപ്പെട്ട അഖിലും പ്രതി കിരൺ കൃഷ്ണയുമായുള്ള തർക്കമാണ് കൊലയിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസമാണ് നാടിനെ നടക്കുന്ന രീതിയിലുള്ള അരും കൊല നടന്നത്. കാറിലെത്തിയ അക്രമി സംഘം അഖിലിനെ ആദ്യം കമ്പിവടികൊണ്ട് അടിച്ചു വീഴ്ത്തി. പിന്നീട് കല്ലെടുത്ത് തലയ്ക്കടിച്ചു. കഴിഞ്ഞ 26ന് പാപ്പനംകോടുള്ള ബാറിൽ നടന്ന തർക്കമാണ് കൊലയിലേക്ക് നയിച്ചത്.
2019ൽ അനന്തുവിനെ ക്രൂരമായി കൊലചെയ്ത സംഘത്തിലുള്ളവർ തന്നെയാണ് അഖിലിന്റെ കൊലയ്ക്ക് പിന്നിലും. 2019 മാർച്ചിൽ കൊഞ്ചിറവിള ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് അന്ന് കൊല്ലപ്പെട്ട അനന്തവും പ്രതികളും തമ്മിൽ തർക്കമുണ്ടായത്. ദിവസങ്ങൾക്ക് ശേഷം പ്രതികളിൽ ഒരാളുടെ ജന്മദിനാഘോഷം നടക്കുന്നതിനിടെ ഇവർ അനന്തുവിനോട് പ്രതികാരം ചെയ്യാൻ തീരുമാനിച്ചു. ആഘോഷം പാതിവഴിയിൽ നിർത്തി പ്രതികൾ അനന്തുവിനെ തേടിയിറങ്ങി. റോഡരികിലെ ബേക്കറിയിൽ നിൽക്കുകയായിരുന്നു അനന്തുവിനെ ബലംപ്രയോഗിച്ചു വാഹനത്തിൽ കയറ്റി കൊണ്ടുപോയാണ് ആക്രമിച്ചത്. അതിക്രൂരമായി അനന്തുവിനെ പീഡിപ്പിച്ചു. തലയ്ക്ക് കല്ലുകൊണ്ട് അടിക്കുകയും കാലിലെ മാംസം മുറിച്ചു മാറ്റുകയും ചെയ്തു.
advertisement
അനന്തു മരണത്തോട് മല്ലിടുമ്പോൾ പ്രതികൾ പാട്ടു പാടി രസിച്ചു. ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ പ്രതികൾ പിടിയിലായിരുന്നു. അനന്തുവധക്കേസിൽ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. ഇതിനിടെയാണ് പ്രതികൾ ജാമ്യത്തിലിറങ്ങിയത്. കൊല്ലപ്പെട്ട അനന്തുവും അഖിലിനും തമ്മിൽ ബന്ധമില്ല. പ്രതികൾ ലഹരിക്ക് അടിമകളാണെന്ന് പൊലീസ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കരമന അഖിൽ വധം: മുഖ്യപ്രതി അഖിൽ അപ്പു പിടിയിൽ; മറ്റ് രണ്ടുപേ‍ര്‍ക്കായി തിരച്ചിൽ
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement