advertisement

കരമന അഖിൽ വധം: ആറുപേർ പിടിയിൽ; ഒരാൾ ഒളിവിൽ

Last Updated:

കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സുമേഷിനെയാണ് ഇനി പിടികൂടാനുള്ളത്

തിരുവനന്തപുരം: കരമന അഖിൽ കൊലക്കേസിൽ ഒരാൾ കൂടി പിടിയിൽ. മുഖ്യ പ്രതികളിലൊരാളായ വിനീത് ആണ് പിടിയിലായത്. ഇയാളെ തമ്പാനൂർ ചെങ്കൽച്ചൂളയിൽ നിന്നാണ് പിടികൂടിയത്. നേരത്തെ മറ്റൊരു പ്രതി അപ്പു എന്ന അഖിലിനെയും പിടികൂടിയിരുന്നു. തമിഴ്നാട്ടിൽ നിന്നാണ് കൊലയിൽ നേരിട്ട് പങ്കെടുത്ത അഖിലിനെ പിടികൂടിയത്. ഇരുവരും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. ഗൂഢാ‌ലോചനയിൽ പങ്കുള്ള പ്രതികളെ അടക്കം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിൽ ഇതുവരെ ആറുപേരാണ് പിടിയിലായത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സുമേഷിനെയാണ് ഇനി പിടികൂടാനുള്ളത്.
അനീഷ്, ഹരിലാൽ, കിരൺ കൃഷ്ണ, കിരൺ എന്നിവരാണ് നേരത്തെ പിടിയിലായത്. കുട്ടപ്പൻ എന്നുവിളിക്കുന്ന അനീഷാണ് ഇന്നോവ വാഹനം വാടകയ്ക്ക് എടുത്ത് കൊണ്ടുവന്നത്. ഇയാൾ അനന്ദു കൊലകേസിലെയും പ്രതിയാണ്. ഹരിലാലും അനന്ദു കൊല കേസിലെ പ്രതിയാണ്. ഗൂഢാലോചനയിലും മയക്കു മരുന്ന് ഉപയോഗത്തിലും പങ്കാളിയാണ്. കിരൺ കൃഷ്ണ പാപ്പനംകോട് ബാറിൽ തെരഞ്ഞെടുപ്പ് ദിവസം നടന്ന അക്രമത്തിലെ പങ്കാളിയാണ്. കിരൺ കരമന സ്റ്റേഷന്നിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളാണ്. മുഖ്യപ്രതി അഖിൽ അപ്പുവിനെ രക്ഷപ്പെടാൻ സഹായിച്ചത് കിരണാണെന്നാണ് പൊലീസ് പറയുന്നത്.
advertisement
ഇന്നലെ പിടിയിലായ അനീഷാണ് വാഹനം വാടകയ്‌ക്കെടുത്ത് നൽകിയത്. കൊല്ലപ്പെട്ട അഖിലും പ്രതി കിരൺ കൃഷ്ണയുമായുള്ള തർക്കമാണ് കൊലയിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസമാണ് നാടിനെ നടക്കുന്ന രീതിയിലുള്ള അരും കൊല നടന്നത്. കാറിലെത്തിയ അക്രമി സംഘം അഖിലിനെ ആദ്യം കമ്പിവടികൊണ്ട് അടിച്ചു വീഴ്ത്തി. പിന്നീട് കല്ലെടുത്ത് തലയ്ക്കടിച്ചു. കഴിഞ്ഞ 26ന് പാപ്പനംകോടുള്ള ബാറിൽ നടന്ന തർക്കമാണ് കൊലയിലേക്ക് നയിച്ചത്.
2019ൽ അനന്തുവിനെ ക്രൂരമായി കൊലചെയ്ത സംഘത്തിലുള്ളവർ തന്നെയാണ് അഖിലിന്റെ കൊലയ്ക്ക് പിന്നിലും. 2019 മാർച്ചിൽ കൊഞ്ചിറവിള ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് അന്ന് കൊല്ലപ്പെട്ട അനന്തവും പ്രതികളും തമ്മിൽ തർക്കമുണ്ടായത്. ദിവസങ്ങൾക്ക് ശേഷം പ്രതികളിൽ ഒരാളുടെ ജന്മദിനാഘോഷം നടക്കുന്നതിനിടെ ഇവർ അനന്തുവിനോട് പ്രതികാരം ചെയ്യാൻ തീരുമാനിച്ചു. ആഘോഷം പാതിവഴിയിൽ നിർത്തി പ്രതികൾ അനന്തുവിനെ തേടിയിറങ്ങി. റോഡരികിലെ ബേക്കറിയിൽ നിൽക്കുകയായിരുന്നു അനന്തുവിനെ ബലംപ്രയോഗിച്ചു വാഹനത്തിൽ കയറ്റി കൊണ്ടുപോയാണ് ആക്രമിച്ചത്. അതിക്രൂരമായി അനന്തുവിനെ പീഡിപ്പിച്ചു. തലയ്ക്ക് കല്ലുകൊണ്ട് അടിക്കുകയും കാലിലെ മാംസം മുറിച്ചു മാറ്റുകയും ചെയ്തു.
advertisement
അനന്തുവധക്കേസിൽ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. ഇതിനിടെയാണ് പ്രതികൾ ജാമ്യത്തിലിറങ്ങിയത്. കൊല്ലപ്പെട്ട അനന്തുവും അഖിലും തമ്മിൽ ബന്ധമില്ല. പ്രതികൾ ലഹരിക്ക് അടിമകളാണെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, അനന്തു വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ അപേക്ഷ നൽകാനൊരുങ്ങുകയാണ് പൊലീസ്. അനന്തു വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികളാണ് അഖിലിനെ കൊലപ്പെടുത്തിയത്. അനന്തു വധക്കേസിലെ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കാനാണ് നീക്കം.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
കരമന അഖിൽ വധം: ആറുപേർ പിടിയിൽ; ഒരാൾ ഒളിവിൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement