യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം; രണ്ടു പേര്‍ അറസ്റ്റില്‍
Last Updated:
ബാലു, റോഷന്‍ എന്നിവരെയാണ് കരമന പൊലീസ് അറസ്റ്റ് ചെയ്തത്
തിരുവനന്തപുരം: കരമനയില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ബാലു, റോഷന്‍ എന്നിവരെയാണ് കരമന പൊലീസ് അറസ്റ്റ് ചെയ്തത്. കരമനയില്‍ നിന്നും ഇന്നലെ വൈകീട്ട് കൊഞ്ചിറ സ്വദേശിയായ അനന്തുവിനെയായിരുന്നു സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. യുവാവിന്റെ മൃതദേഹം ഇന്നു വൈകീട്ടോടെയാണ് കണ്ടെത്തിയിരുന്നത്.
കരമന കൈമനത്തിനടുത്തുള്ള ഒരു ബൈക്ക് ഷോറൂമിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയിത്. കരമനയ്ക്ക് അടുത്ത് തളിയില്‍ നിന്നും ഇന്നലെ വൈകീട്ടായിരുന്നു അക്രമിസംഘം കടത്തി കൊണ്ടു പോയത്. ബൈക്കില്‍ കരമന ഭാഗത്തേക്ക് വരികയായിരുന്ന അനന്തുവിനെ കാറിലെത്തിയ രണ്ടംഗസംഘം കടത്തി കൊണ്ടുപോയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
Also Read: തട്ടിക്കൊണ്ടുപോയ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
അനന്തുവിനെ കാണാനില്ലെന്നപരാതിയുടെ അടിസ്ഥാനത്തില്‍ കരമനയിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച പൊലീസ് തട്ടിക്കൊണ്ടു പോയ കാര്‍ തിരിച്ചറിഞ്ഞിരുന്നു. തമ്പാനൂര്‍ ഭാഗത്തേക്ക് കാര്‍ എത്തിയതായാണ് പൊലീസ് കണ്ടെത്തിയത്.
advertisement
കഴിഞ്ഞ ദിവസം കൊഞ്ചിറവിളയില്‍ നടന്ന ഉത്സവത്തിനിടെ അനന്തുവിന്റെ സുഹൃത്തുകളും മറ്റൊരു സംഘവുമായി സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പ്രതികാരമായാണ് അനന്തുവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം.
Location :
First Published :
March 13, 2019 10:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം; രണ്ടു പേര്‍ അറസ്റ്റില്‍