പരോളില്‍ ഇറങ്ങിയ കൊലക്കേസ് പ്രതി 21 വർഷങ്ങൾക്ക് ശേഷം ജയിലിൽ തിരിച്ചെത്തി
- Published by:Sarika KP
- news18-malayalam
Last Updated:
മകളുടെ ഭർത്താവിനെയും കൂട്ടി ഇയാൾ ജയിലിൽ എത്തിയത്.
പരോളില്‍ ഇറങ്ങിയ കൊലക്കേസ് പ്രതി 21 വർഷങ്ങൾക്ക് ശേഷം ജയിലിൽ തിരിച്ചെത്തി. ഇടുക്കി സ്വദേശി തങ്കച്ചൻ(60) ആണ് രണ്ടു പതിറ്റാണ്ടിനു ശേഷം ജയിലിലേക്ക് തിരിച്ചെത്തിയത്. പൂജപ്പുര സെൻട്രൽ ജയിലിലാണ് സംഭവം.
1997-ല്‍ നടന്ന തൊടുപ്പുഴ കരിമണ്ണൂർ കൊലക്കേസ്സിലെ പ്രതിയാണ് ഇയാൾ. കോടതി ശിക്ഷിച്ചതിനെ തുടർന്ന് 2000-ത്തില്‍ ജയിലിൽ എത്തുകയായിരുന്നു. ഇതിനു പിന്നാലെ 2003ൽ 30 ദിവസത്തെ പരോളിൽ പുറത്തിറങ്ങുകയായിരുന്നു. എന്നാൽ തിരികെ എത്തിയില്ല. ഇയാള്‍ക്ക് വേണ്ടി പോലീസ് അന്യസംസ്ഥാനങ്ങളിൽ വരെ അന്വേഷണം നടത്തിയിരുന്നു. എന്നാൽ യാതൊരു തരത്തിലുള്ള സൂചനയും ലഭിച്ചില്ല. ഇതിനു പിന്നാലെയാണ് പ്രതി നേരിട്ടെത്തിയത്. മകളുടെ ഭർത്താവിനെയും കൂട്ടി ഇയാൾ ജയിലിൽ എത്തിയത്. വയനാട്ടിൽ എസ്റ്റേറ്റുകളിൽ ജോലി ചെയ്യുകയായിരുന്നു എന്നാണ് പ്രതി മൊഴി നൽകിയത്.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
May 09, 2024 7:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പരോളില്‍ ഇറങ്ങിയ കൊലക്കേസ് പ്രതി 21 വർഷങ്ങൾക്ക് ശേഷം ജയിലിൽ തിരിച്ചെത്തി