മാധ്യമപ്രവർത്തകയ്ക്കെതിരായ മോശം പെരുമാറ്റത്തിന് സുരേഷ്​ ​ഗോപിക്കെതിരെ പൊലീസ് കേസെടുത്തു

Last Updated:

സുരേഷ് ഗോപിയുടെ പെരുമാറ്റം മാനസികമായ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് മാധ്യമപ്രവർത്തക

സുരേഷ് ഗോപി
സുരേഷ് ഗോപി
കോഴിക്കോട്: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സുരേഷ് ഗോപിക്ക് എതിരെ പൊലീസ് കേസെടുത്തു. 354 എ വകുപ്പ് പ്രകാരമാണ് നടക്കാവ് പൊലീസ് കേസെടുത്തത്. ഇന്ന് ഉച്ചയോടെയാണ് മാധ്യമ പ്രവർത്തക കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
സുരേഷ് ഗോപിയുടെ എഫ് ബി പോസ്റ്റ് മാപ്പുപറച്ചിലായി തോന്നുന്നില്ലെന്നും നടപടി മാനസികമായ ബുദ്ധിമുട്ടുണ്ടാക്കിയെന്നും മാധ്യമപ്രവർത്തക പ്രതികരിച്ചു.
താൻ വാത്സല്യത്തോടെയാണ് മാധ്യമപ്രവർത്തകയോട് പെരുമാറിയതെന്നും ഏതെങ്കിലും രീതിയിൽ മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
advertisement
സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്നായിരുന്നു മാധ്യമപ്രവർത്തകയുടെ പരാതിയിൽ പറയുന്നത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മാധ്യമപ്രവർത്തകയ്ക്കെതിരായ മോശം പെരുമാറ്റത്തിന് സുരേഷ്​ ​ഗോപിക്കെതിരെ പൊലീസ് കേസെടുത്തു
Next Article
advertisement
ശബരിമലയിൽ ഇന്ന് മണ്ഡലപൂജ; മകരവിളക്ക് മഹോത്സവത്തിന് 30-ന് നട തുറക്കും
ശബരിമലയിൽ ഇന്ന് മണ്ഡലപൂജ; മകരവിളക്ക് മഹോത്സവത്തിന് 30-ന് നട തുറക്കും
  • ശബരിമലയിൽ ഇന്ന് മണ്ഡലപൂജ നടക്കും, തീർത്ഥാടകർക്ക് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

  • മണ്ഡലകാല തീർത്ഥാടനത്തിന് ഇന്ന് സമാപനം, ഡിസംബർ 30-ന് വൈകിട്ട് 5 മണിക്ക് നട വീണ്ടും തുറക്കും.

  • മകരവിളക്ക് മഹോത്സവ ദർശനം ജനുവരി 14-ന് നടക്കും, ഭക്തർക്ക് പ്രത്യേക ക്രമീകരണങ്ങൾ ഉണ്ടാകും.

View All
advertisement