പതിമൂന്നുകാരൻ പോയത് സീരിയൽ ഷൂട്ടിങ് കാണാൻ; വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ കൈനോട്ടക്കാരൻ കൊണ്ടുപോയത് സ്വന്തം വീട്ടിലേക്ക്

Last Updated:

വീട്ടിലെത്തിയതിനു പിന്നാലെ കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങി. ഇതോടെ കുട്ടി ബഹളം വയ്ക്കാന്‍ തുടങ്ങി. ഇതിനിടെയാണ് കുട്ടിയെ കാണാതായ വാര്‍ത്ത ഇയാളുടെ ശ്രദ്ധയില്‍പ്പെടുന്നത്

പൊലീസ് കസ്റ്റഡയിലെടുത്ത കൈനോട്ടക്കാരൻ
പൊലീസ് കസ്റ്റഡയിലെടുത്ത കൈനോട്ടക്കാരൻ
കൊച്ചി കടവന്ത്രയിൽനിന്നു കാണാതായി തൊടുപുഴയിൽ കണ്ടെത്തിയ പതിമൂന്നുകാരനെ ഉപദ്രവിച്ച കൈനോട്ടക്കാരനെ പൊലീസ് കൊച്ചിയിലെത്തിക്കും. തൊടുപുഴ പൊലീസ് സ്റ്റേഷനിൽനിന്ന് എളമക്കര പൊലീസാണ് കൈനോട്ടക്കാരൻ ശശികുമാറിനെ കൊണ്ടുവരുന്നത്. മറ്റൊരു വാഹനത്തിൽ വിദ്യാർത്ഥിയും പിതാവും ഇവരെ അനുഗമിക്കുന്നുണ്ട്. കൊച്ചിയിൽ എത്തിച്ച ശേഷം കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തിയേക്കും.
പോയത് ഷൂട്ടിങ് കാണാൻ
ഇടപ്പള്ളിയിലെ സ്വകാര്യ സ്കൂളിൽ ചൊവ്വാഴ്ച രാവിലെ എട്ടിനാണ് കുട്ടി സേ പരീക്ഷ എഴുതാൻ പോയത്. ഒൻപതരയോടെ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങി. ഇതിനു ശേഷം തൊടുപുഴയ്ക്ക് പോവുകയായിരുന്നു. തൊടുപുഴ വാഴക്കാലായിൽ നടക്കുന്ന ഒരു മലയാളം ടിവി സീരിയലിന്റെ ഷൂട്ടിങ് കാണാനാണ് കുട്ടി പോയതെന്നാണ് വിവരം. രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. അതിനു മുൻപു തന്നെ വീട്ടുകാർ സ്വന്തം നിലയിൽ അന്വേഷണം നടത്തിയിരുന്നു.
ഇരുട്ട് വീണതോടെ പേടി തോന്നി; സഹായം ചോദിച്ചു
കൊച്ചിയില്‍നിന്നു പോയ കുട്ടി ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെ തൊടുപുഴ ബസ് സ്റ്റാന്‍ഡിലെത്തി. ഇരുട്ടു വീഴാന്‍ തുടങ്ങിയതോടെ പേടി തോന്നിയ കുട്ടി, അടുത്തുകണ്ട കൈനോട്ടക്കാരൻ ശശികുമാറിനോട് സഹായം ചോദിച്ചു. തന്നെ തിരിച്ച് വീട്ടിലെത്തിക്കാമോയെന്ന് ചോദിച്ചപ്പോള്‍ സഹായിക്കാമെന്ന് ശശികുമാര്‍ മറുപടി നല്‍കി. എന്നാല്‍ തൊടുപുഴയിലെ ഇയാളുടെ വീട്ടിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്. വീട്ടിലെത്തിയതിനു പിന്നാലെ കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങി. ഇതോടെ കുട്ടി ബഹളം വയ്ക്കാന്‍ തുടങ്ങി. ഇതിനിടെയാണ് കുട്ടിയെ കാണാതായ വാര്‍ത്ത ഇയാളുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഇതു കണ്ട് പേടിച്ചതോടെ കുട്ടിയോട് പിതാവിന്റെ നമ്പര്‍ വാങ്ങി വിളിക്കുകയും തൊടുപുഴ ബസ് സ്റ്റാന്‍ഡിലെത്തിയാല്‍ കുട്ടിയെ കൈമാറാമെന്നു അറിയിക്കുകയുമായിരുന്നു.
advertisement
വഴിത്തിരിവ്
ബുധനാഴ്ച രാവിലെ പിതാവും ബന്ധുക്കളും പൊലീസും തൊടുപുഴയിലെത്തി കുട്ടിയെ കണ്ടു. കൂടെയുണ്ടായിരുന്ന ശശികുമാറിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കുട്ടിയെയും ഇയാളെയും ചോദ്യം ചെയ്തതോടെ കേസിന്റെ ഗതി മാറി. കുട്ടിയെ ഇയാള്‍ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതായി മൊഴി ലഭിച്ചതോടെ പൊലീസ് പോക്സോ നിയമത്തിലെ 7,8 വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. തുടർന്നാണ് എളമക്കര പൊലീസിനു പ്രതിയെ കൈമാറി.
ശശികുമാറിനെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. കുട്ടിക്കൊപ്പം നടക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കാണുന്ന സ്ത്രീക്ക് കുട്ടിയെ കാണാതായതുമായി ബന്ധമില്ലെന്നും പൊലീസ് വ്യക്തമാക്കി. കുട്ടി തനിയെ ഇരിക്കുന്നതു കണ്ട സ്ത്രീ, എന്താണ് ഒറ്റയ്ക്കിരിക്കുന്നതെന്നും എവിടേക്ക് പോകുന്നു തുടങ്ങിയ കാര്യങ്ങൾ ചോദിക്കുകയായിരുന്നുവെന്ന് വ്യക്തമായതായും പൊലീസ് അറിയിച്ചു
മലയാളം വാർത്തകൾ/ വാർത്ത/Crime/
പതിമൂന്നുകാരൻ പോയത് സീരിയൽ ഷൂട്ടിങ് കാണാൻ; വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ കൈനോട്ടക്കാരൻ കൊണ്ടുപോയത് സ്വന്തം വീട്ടിലേക്ക്
Next Article
advertisement
മെക്സിക്കൻ അപാരത പടം വിജയിക്കാൻ യഥാർത്ഥ സംഭവം നേരെ തിരിച്ചിട്ടതെന്ന് സംവിധായകൻ രൂപേഷ് പീതാംബരൻ 
മെക്സിക്കൻ അപാരത പടം വിജയിക്കാൻ യഥാർത്ഥ സംഭവം നേരെ തിരിച്ചിട്ടതെന്ന് സംവിധായകൻ രൂപേഷ് പീതാംബരൻ
  • ടോം ഇമ്മട്ടി സംവിധാനം ചെയ്ത 'ഒരു മെക്സിക്കൻ അപാരത' യഥാർത്ഥ സംഭവത്തെ തിരിച്ചിട്ടാണ് വിജയിച്ചത്.

  • മഹാരാജാസ് കോളേജിലെ SFI-യുടെ ആധിപത്യത്തെക്കുറിച്ചാണ് സിനിമയുടെ കഥ

  • രൂപേഷ് പീതാംബരൻ യഥാർത്ഥ സംഭവത്തെ തിരിച്ചിടണമെന്ന് നിർദേശിച്ചു.

View All
advertisement