Vijay Babu| വിജയ് ബാബുവിനെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചതായി പൊലീസ്; പീഡനം നടന്നതായി പറയുന്ന ഇടങ്ങളിൽ എത്തിയതിന്റെ ദൃശ്യങ്ങൾ കിട്ടി
- Published by:Rajesh V
- news18-malayalam
Last Updated:
നിലവിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന വിജയ ബാബുവിന് എതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഗോവ വഴി വിജയ് ബാബു വിദേശത്തേക്ക് കടന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.
കൊച്ചി: നടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ നിര്‍മാതാവ് വിജയ് ബാബുവിനെതിരെ (Vijay Babu) കൂടുതൽ തെളിവുകൾ ലഭിച്ചതായി പൊലീസ് സംഘം. വിജയ് ബാബു നടിയെ അഞ്ച് ഇടങ്ങളിൽ എത്തിച്ച് പീഡനം നടത്തിയതായിട്ടാണ് പരാതിയിൽ പറയുന്നത്. ഈ സമയങ്ങളിൽ പരാതിക്കാരിയുമായി ഹോട്ടലിൽ എത്തിയതിന്റെ സി സി ടി വി ദൃശ്യങ്ങളും തെളിവായി പൊലീസ് ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഹോട്ടൽ ജീവനക്കാരുടെ മൊഴിയും പൊലീസ് എടുത്തു.
നിലവിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന വിജയ ബാബുവിന് എതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഗോവ വഴി വിജയ് ബാബു വിദേശത്തേക്ക് കടന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. പീഡനം നടന്ന കൊച്ചിയിലെ ഫ്ലാറ്റിലും ഹോട്ടലിലും കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് ഇടങ്ങളിലാണ് പൊലീസ് പരിശോധന നടത്തിയത്. ഈ സ്ഥലങ്ങളിൽ പരാതിപ്രകാരം ഉള്ള തീയതികളിൽ വിജയ് ബാബുവിന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ചില സി സി ടി വി ദൃശ്യങ്ങളും പൊലീസിന് തെളിവായി ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പ്രാഥമിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും പരാതിയിൽ കഴമ്പുണ്ടെന്നും അതിനാൽ വിജയ് ബാബുവിനെ വൈകാതെ തന്നെ അറസ്റ്റ് ചെയ്യുമെന്നും സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു വ്യക്തമാക്കി.
advertisement
Also Read- Arrest| കോഴിയെ ജീവനോടെ തൂവൽ പറിച്ച് വെട്ടി കഷണങ്ങളാക്കിയ ഇറച്ചിക്കട ജീവനക്കാരൻ അറസ്റ്റിൽ
അതേസമയം വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷ തേടി ഹൈക്കോടതിയെ സമീപിച്ചു. ഈ സാഹചര്യത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. നവ മാധ്യമങ്ങൾ വഴി ഇരയെ ഭീഷണിപ്പെടുത്തിയെന്ന് കാട്ടിയും പോലീസ് കേസെടുത്തിട്ടുണ്ട്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് വൈദ്യപരിശോധന പൂർത്തിയാക്കിയിരുന്നു. സിനിമാ മേഖലയിൽ നിന്നുമുള്ള ചില സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തി.
advertisement
വിദേശത്തുനിന്നും വിജയ് ബാബു തിരിച്ചെത്തിയാൽ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന് നീക്കം. അതിനായി മറ്റ് ഏജൻസികളുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ 22നാണ് വിജയ് ബാബുവിനെതിരെ നടി പരാതി നൽകിയത്. എന്നാൽ പരാതി വന്നതിന് പിന്നാലെ ഈ മാസം 24 ന് വിജയ് ബാബു വിദേശത്തേക്ക് കടക്കുകയായിരുന്നു.
വിജയ് ബാബു ഗോവയിൽ ഉണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം അന്വേഷണസംഘം ഗോവയിൽ എത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനുശഷമാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ തീരുമാനിച്ചത്.
advertisement
Also Read- Rifa Mehnu Death| മാനസികവും ശാരീരികവുമായ പീഡനം; റിഫയുടെ മരണത്തിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു
നടിയുടെ പേര് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തലിനെ തുടർന്ന് ഇയാൾക്കെതിരെ ഐടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. വിജയ് ബാബുവിന്റെ സുഹൃത്തുക്കളുടെയും മൊഴിയെടുക്കുവാൻ പൊലീസ് ആലോചിക്കുന്നുണ്ട്. ഇയാളുടെ പേരിൽ മറ്റു പരാതികൾ ഒന്നും ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
Location :
First Published :
April 29, 2022 1:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Vijay Babu| വിജയ് ബാബുവിനെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചതായി പൊലീസ്; പീഡനം നടന്നതായി പറയുന്ന ഇടങ്ങളിൽ എത്തിയതിന്റെ ദൃശ്യങ്ങൾ കിട്ടി


