ഓയൂരിലെ ആറുവയസുകാരി പത്മകുമാറിനെ തിരിച്ചറിഞ്ഞു;ചോദ്യം ചെയ്യൽ അടൂര്‍ കെഎപി ക്യാമ്പില്‍
- Published by:Arun krishna
- news18-malayalam
Last Updated:
തട്ടിക്കൊണ്ടു പോയവരില്‍ 'കഷണ്ടിയുള്ള മാമന്‍' എന്ന് കുട്ടി വിശേഷിപ്പിച്ചത് പത്മകുമാറിനെ ആണെന്ന് പോലീസ് സ്ഥിരീകരിച്ചു.
കൊല്ലം ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസ് തെങ്കാശിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ചാത്തന്നൂര്‍ സ്വദേശി പത്മകുമാറിനെ കുട്ടി ഫോട്ടോയിലൂടെ തിരിച്ചറിഞ്ഞു. തട്ടിക്കൊണ്ടു പോയവരില്‍ 'കഷണ്ടിയുള്ള മാമന്‍' എന്ന് കുട്ടി വിശേഷിപ്പിച്ചത് പത്മകുമാറിനെ ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. പത്മകുമാറിനൊപ്പം പോലീസ് കസ്റ്റഡിയിലെടുത്ത സ്ത്രീകളുടെ ചിത്രങ്ങള്‍ കുട്ടി തിരിച്ചറിഞ്ഞിട്ടില്ല.
അതേസമയം, പിടിയിലായ പത്മകുമാര്‍ ഇയാളുടെ ഭാര്യ കവിത, മകള്‍ അനുപമ എന്നിവരെ അടൂര്‍ കെഎപി ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍, ഡി.ഐ.ജി. ആര്‍. നിശാന്തിനി, ഐ.ജി. സ്പര്‍ജന്‍ കുമാര്‍ എന്നിവര്‍ അടൂരിലെ ക്യാമ്പിലെത്തിയിട്ടുണ്ട്.
advertisement
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് തമിഴ്നാട് തെങ്കാശി പുളിയറയിലെ ഹോട്ടലിൽനിന്ന് മൂന്നുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തികത്തര്‍ക്കമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ കാരണമായതെന്നാണ് വിവരം.
തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വെള്ളക്കാർ വര്‍ക്കല അയിരൂരിൽനിന്നും നീലനിറത്തിലുള്ള മറ്റൊരു കാർ തെങ്കാശിയിൽനിന്നും പിടികൂടിയിട്ടുണ്ട്. വെള്ളക്കാർ പ്രതിയുടെ വീടിന് മുന്നില്‍ നിന്നാണ് കണ്ടെടുത്തത്.
Location :
Kollam,Kerala
First Published :
Dec 01, 2023 7:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഓയൂരിലെ ആറുവയസുകാരി പത്മകുമാറിനെ തിരിച്ചറിഞ്ഞു;ചോദ്യം ചെയ്യൽ അടൂര്‍ കെഎപി ക്യാമ്പില്‍










