തെങ്കാശി: മലയാളിയായ റെയിൽവേ ജീവനക്കാരിക്കെതിരായ ലൈംഗീകാതിക്രമണം നടത്തിയത് അക്രമി തമിഴ് സംസാരിക്കുന്ന ആളെന്ന് അക്രമത്തിനിരയായ യുവതിയുടെ അമ്മ. ഷർട്ട് ധരിക്കാത്ത കാക്കിയിട്ട ആളാണ് അക്രമി എന്ന് യുവതി പോലീസിന് മൊഴി നൽകി. യുവതിയ്ക്ക് രണ്ടു പേരുടെ സഹായം ഉണ്ടെങ്കിൽ മാത്രമേ എഴുന്നേറ്റ് നിൽക്കാൻ കഴിയുകയുള്ളൂ എന്ന് അമ്മ പറയുന്നു.
ശരീരമാസകലം ക്ഷതമേറ്റ പാടുകളുണ്ടെന്നും സംസാരിക്കാൻ കഴിയുന്നില്ലെന്നും അക്രമത്തിനിരയായ യുവതിയുടെ അമ്മ പറഞ്ഞു. ഗാർഡ് റൂമിൽ കടന്നു കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവന്ന് അവർ പറഞ്ഞു. വഴങ്ങണമെന്നും ഇല്ലെങ്കിൽ കൊല്ലുമെന്നും അക്രമി ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നൽകിയിരുന്നു.
തെങ്കാശിയിലെ പാവൂർ സത്രം റെയിൽവേ ഗേറ്റ് ജീവനക്കാരിയായ കൊല്ലം സ്വദേശിനിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. യുവതിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് അധികൃതർ അറിയിച്ചു. പ്രതിയെക്കുറിച്ച് നിർണായക വിവരം ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. പെയിൻറിംഗ് തൊഴിലാളിയാണ് പ്രതിയെന്ന നിഗമനം.
പ്രതിയുടെതെന്ന് സംശയിക്കുന്ന ചെരിപ്പ് പോലീസിന് ലഭിച്ചു. ചെരുപ്പിൽ നിന്ന് പെയിന്റിൻറെ അംശം കണ്ടെത്തി. സമീപത്തെ പെയിൻറിങ് തൊഴിലാളികളിലെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തിൽ ഇതുവരെ 17 പേരെ ചോദ്യം ചെയ്തതായി പൊലീസ് അറിയിച്ചു.
News Sumamry- Kollam native railway employee s mother says tamil-speaking man threatened and tried to and sexually assault her daughter in Tenkasi. Officials informed that the health condition of the victim is improving. Police stated that they get the crucial information about the accuse.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.