ഭർത്താവിന് അന്യസ്ത്രീകളുമായുള്ള ബന്ധം ചോദ്യംചെയ്ത സ്ത്രീ കൊല്ലപ്പെട്ട നിലയിൽ

Last Updated:

ഭർത്താവ് സാമിനെയും കാണാതായതോടെ പോലീസ് ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചു. ഇയാളെ പോലീസ് ബംഗളൂരുവിൽ നിന്ന് പിടികൂടി

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
കോട്ടയം കുറവിലങ്ങാട് നിന്നും കാണാതായ സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൃതദേഹം ഇടുക്കി കരിമണ്ണൂർ ചെപ്പുകുളത്ത് ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഭർത്താവ് സാം കെ. ജോർജിനെ കുറുവലങ്ങാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കഴിഞ്ഞ മാസം 26നായിരുന്നു കാണക്കാരി കപ്പടക്കുന്നേൽ വീട്ടിൽ 50 വയസുകാരി ജെസി സാമിനെ കാണാതാകുന്നത്. വിദേശത്തുള്ള മക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെ 29ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഭർത്താവ് സാമിന് പങ്കുണ്ടെന്ന് മനസിലാക്കി.
ഭർത്താവ് സാമിനെയും കാണാതായതോടെ പോലീസ് ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചു. ഇന്നലെ ഇയാളെ കുറുവിലങ്ങാട് പോലീസ് ബംഗളൂരുവിൽ നിന്ന് പിടികൂടുകയായിരുന്നു. പിന്നീട് ചോദ്യം ചെയ്യലിലാണ് ഇയാൾ മൃതദേഹം തൊടുപുഴ ചെപ്പുകുളം കൊക്കയിൽ തള്ളിയതായി പോലീസിനു മൊഴിനൽകിയത്. ഇരുവരുടെയും വിവാഹബന്ധത്തിൽ 2005 മുതൽ പ്രശ്നങ്ങൾ ഉണ്ടെന്നു പൊലീസ് പറയുന്നു. വിവാഹബന്ധം വേർപ്പെടുത്തുന്നതിനായുള്ള കേസ് പാലാ കോടതിയിൽ നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു. സാമിന് വിദേശികളും സ്വദേശികളുമായുള്ള പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ട ജെസ്സിയുടെ അഭിഭാഷകൻ പറഞ്ഞു. വിവാഹമോചന കേസ് നടക്കുന്നുണ്ടെങ്കിലും ഇരുവരും വീടിന്റെ രണ്ടുനിലയിലായായിരുന്നു താമസം എന്നും അഭിഭാഷകൻ.
advertisement
വൈക്കം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം വൈകീട്ടോടെയാണ് കസ്റ്റഡിയിൽ ഉള്ള സാമുമായി ഇടുക്കി കരിമ്മണ്ണൂർ ചെപ്പുകുളത്ത് എത്തിയത്. പിന്നീട് ഒന്നരമണിക്കൂറ് നീണ്ട പരിശ്രമത്തിനൊടുവിൽ കൊക്കയിൽ നിന്നും തൊടുപുഴ അഗ്നിരക്ഷാ സേനാ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
Summary: A Kottayam woman, who went missing, was found dead in Idukki. 50-year-old Jessy Sam went missing on September 26. Her kids from abroad made several attempts to reach out to their mother over phone, but in vain. However, the police grew suspicious after her husband went absconding following the incident. It is learnt that Jessy has opposed extra-marital affairs of her husband and filed a case for granting divorce
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭർത്താവിന് അന്യസ്ത്രീകളുമായുള്ള ബന്ധം ചോദ്യംചെയ്ത സ്ത്രീ കൊല്ലപ്പെട്ട നിലയിൽ
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement