മനുഷ്യക്കടത്ത് നടത്തിയെന്നാരോപിച്ച് വിർച്വൽ അറസ്റ്റ്; കോഴിക്കോട് വയോധികനിൽ നിന്നും 8.8 ലക്ഷം രൂപ തട്ടി
- Published by:Nandu Krishnan
- news18-malayalam
Last Updated:
മുംബൈയിലെ സൈബർ ക്രൈം പൊലീസ് ഡപ്യൂട്ടി കമ്മിഷണർ എന്നു പറഞ്ഞാണ് വയോധികന് തട്ടിപ്പ് ഫോൺ കോൾ വന്നത്
കോഴിക്കോട് വിർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ 83കാരനായ വയോധികനിൽ നിന്നും സെബർ തട്ടിപ്പ് സംഘം 8.8 ലക്ഷം രൂപ തട്ടിയെടുത്തു. മുംബെയിൽ ഇറിഗേഷൻ വകുപ്പിൽ ജോലി ചെയ്തിരുന്ന കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശിയാണ് തട്ടിപ്പിനിരയായത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് തട്ടിപ്പ് നടന്നത്.
മുംബൈയിലെ സൈബർ ക്രൈം പൊലീസ് ഡപ്യൂട്ടി കമ്മിഷണർ എന്ന് പരിചയപ്പെടുത്തിയാണ് വയോധികന് വെർച്വൽ അറസ്റ്റ് തട്ടിപ്പ് കോൾ വന്നത്. മുംബെയിൽ ജോലി ചെയ്തിരുന്ന സമയത്ത് വയോധികൻ മനുഷ്യക്കടത്ത് നടത്തിയെന്ന് പറഞ്ഞ തട്ടിപ്പ് സംഘം കേസിന്റെ ആവശ്യത്തിനാണെന്നു പറഞ്ഞ് വയോധികന്റെ ബാങ്ക് അക്കൌണ്ട് വിവരങ്ങൾ കൈവശപ്പെടുത്തുകയും പണം ട്രാൻസ്ഫർ ചെയ്ത് എടുക്കുകയുമായിരുന്നു.
തെലങ്കാനയിലെ അക്കൌണ്ടിലേക്കാണ് പണം ട്രാൻസ്ഫർ ചെയ്തതതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് എലത്തൂർ പൊലീസ് പറഞ്ഞു.
Location :
Kozhikode,Kerala
First Published :
April 10, 2025 2:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മനുഷ്യക്കടത്ത് നടത്തിയെന്നാരോപിച്ച് വിർച്വൽ അറസ്റ്റ്; കോഴിക്കോട് വയോധികനിൽ നിന്നും 8.8 ലക്ഷം രൂപ തട്ടി