പുരുഷന്‍മാരെ വീട്ടിലേക്ക് വിളിച്ചുവരുത്തി ആഭരണങ്ങള്‍ തട്ടിയെടുക്കുന്ന സ്ത്രി അറസ്റ്റില്‍

Last Updated:
തിരുവനന്തപുരം: ആഭരണം ധരിച്ചു നടക്കുന്ന യുവാക്കളോട് പ്രണയം നടിച്ച് പണം തട്ടിയെടുക്കുന്നതു പതിവാക്കിയ സ്ത്രീ അറസ്റ്റില്‍. പാറശാല സ്വദേശിയായ യുവാവിന്റെ പരാതിയില്‍ മേലാറന്നൂര്‍ സ്വദേശി സുഗകുമാരി(38) ആണ് പിടിയിലായത്. ഇവര്‍ നേരത്തെ മോഷണകുറ്റത്തിന് പിടിയിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അടുത്തിടിയാണ് ഇവര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.
ആഭരണങ്ങളുള്ളവരെയും സമ്പന്നരെന്ന് തോന്നുന്നവരെയുമാണ് സുഗതകുമാരി വലയിലാക്കുന്നത്. കിഴക്കേക്കോട്ടയില്‍ വച്ചാണ് പരാതിക്കാരനായ പറശാല സ്വദേശിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഫോണ്‍ നമ്പര്‍ വാങ്ങി. നിരന്തരമുള്ള ഫോണ്‍ സംഭാഷണത്തിനിടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. പിന്നീട് യുവാവിനെ വീട്ടിലേയ്ക്ക് ക്ഷണിച്ചു.
താനും മകളും മാത്രമേ വീട്ടിലുള്ളൂവെന്നാണ് ഇവര്‍ യുവാവിനോട് പറഞ്ഞത്. ഇയാള്‍ വിട്ടിലെത്തിയ ഉടന്‍ വാതിലടച്ച് കുറ്റിയിട്ടു. കൈയ്യിലുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ ഊരി തരാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ യുവാവ് അതിനു തയാറാകാതെ വന്നതോടെ ഭീഷണിപ്പെടുത്തി. നാട്ടുകാരെ വിളിച്ചു കൂട്ടുമെന്നും ബലാത്സംഗം ചെയ്തെന്ന് പറയുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ അഞ്ചര പവന്റെ മാല ഊരിക്കൊടുത്തു.
advertisement
മാല നഷ്ടമായതിനു പിന്നാലെ യുവാവ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് സുഗതയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ആഭരണങ്ങള്‍ പണയം വെച്ചെന്ന് പറഞ്ഞു. നഗരത്തിലെ പലയിടത്തും വീടു വാടകയ്ക്കെടുത്താണ് ഇവരുടെ തട്ടിപ്പ്. നിരവദി പേര്‍ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും അപമാനം ഭയന്നാണ് പലരും പരാതിപ്പെടാത്തതെന്നും പൊലീസ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പുരുഷന്‍മാരെ വീട്ടിലേക്ക് വിളിച്ചുവരുത്തി ആഭരണങ്ങള്‍ തട്ടിയെടുക്കുന്ന സ്ത്രി അറസ്റ്റില്‍
Next Article
advertisement
മഹാമാഘ മഹോത്സവം 2026ന്  തുടക്കം; ധർമധ്വജാരോഹണം നിർവഹിച്ചത് ഗവർണർ
മഹാമാഘ മഹോത്സവം 2026ന് തുടക്കം; ധർമധ്വജാരോഹണം നിർവഹിച്ചത് ഗവർണർ
  • മഹാമാഘ മഹോത്സവം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ധർമധ്വജാരോഹണത്തോടെ ഉദ്ഘാടനം ചെയ്തു

  • നാവാമുകുന്ദ ക്ഷേത്രത്തിൽ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജിന്റെ നേതൃത്വത്തിൽ ആദ്യ സ്നാനം

  • ഫെബ്രുവരി മൂന്നുവരെ നിളാ സ്നാനവും ഗംഗാ ആരതിയും ഉൾപ്പെടെ വിവിധ ആചാരങ്ങൾ, കലാപരിപാടികൾ നടക്കും

View All
advertisement