advertisement

സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല; കൊച്ചിയില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍

Last Updated:

തമിഴ്നാട് സ്വദേശി ഭരത് ആണ് പിടിയിലായത്, ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് പറയുന്നു.

അലക്ഷ്യമായി വാഹനമോടിച്ചതിനെതിരെ നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപി നല്‍കിയ പരാതിയില്‍ കൊച്ചിയില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. തമിഴ്നാട് സ്വദേശി ഭരത് ആണ് പിടിയിലായത്. ഇന്നലെ രാത്രി 11 മണിയോടെ പത്തടിപ്പാലത്ത് വച്ചായിരുന്നു സംഭവം.
സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന വാഹനത്തിന് സൈഡ് കൊടുക്കാതെ അലക്ഷ്യമായാണ് ഇയാള്‍ ലോറി ഓടിച്ചിരുന്നത്. സംഭവ സമയം ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് പറയുന്നു. നിരന്തരം ഹോൺ മുഴക്കിയിട്ടും മാർഗതടസം സൃഷ്ടിച്ചാണ് ഇയാൾ വാഹനം ഓടിച്ചത്. പിന്നാലെ സുരേഷ് ഗോപി വിവരം അറിയിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി അങ്കമാലിയിൽ വച്ച് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല; കൊച്ചിയില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement