ഭോപ്പാൽ: അജ്ഞാത മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് ഇരട്ടക്കൊലപാതകം. അറസ്റ്റിലായത് അഞ്ചു വർഷം മുമ്പ് ഭർത്താവിനെ കൊലപ്പെടുത്തിയ സ്ത്രീയും. മധ്യപ്രദേശിലെ കോലാറിൽ ആണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കോലാറിന് സമീപം ധമഖേഡയിൽ താമസിക്കുന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു.
അഞ്ചു വർഷം മുമ്പ് ഭർത്താവിനെ കൊലപ്പെടുത്തിയ സ്ത്രീയാണ് അറസ്റ്റിലായത്. ഇവർ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് കാമുകനും ഭർത്താവിന്റെ സഹോദരനുമായ മോഹൻ എന്നയാളെയും കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലാകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
'ഒരു രാജ്യദ്രോഹ കുറ്റവും ചെയ്തിട്ടില്ല; എന്റെ എഫ് ബി പേജ് കാണാനില്ല': നടൻ സന്തോഷ് കീഴാറ്റൂർഭോപ്പാലിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. പന്നികൾ കടിച്ചുപറിച്ച് വികൃതമായ നിലയിലായിരുന്നു മൃതദേഹം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അജ്ഞാത മൃതദേഹം ധമഖേഡയിൽ താമസിക്കുന്ന മോഹന്റേതാണെന്ന് അന്വേഷണസംഘം തിരിച്ചറിഞ്ഞത്. പ്രാഥമിക അന്വേഷണത്തിൽ തന്നെ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി.
തുടർന്നാണ് മോഹനൊപ്പം താമസിക്കുന്ന സഹോദരന്റെ ഭാര്യയെ പൊലീസ് ചോദ്യം ചെയ്തത്. ഇവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. ചോദ്യം ചെയ്യലിന് ഇടയിൽ അഞ്ചു വർഷം മുമ്പ് നടത്തിയ മറ്റൊരു കൊലപാതകവും പൊലീസീനോട് സ്ത്രീ വിവരിക്കുകയായിരുന്നു.
അഞ്ചു വർഷം മുമ്പ് ഭർത്താവിനെ കൊലപ്പെടുത്തിയ കഥയാണ് സ്ത്രീ വെളിപ്പെടുത്തിയത്. ഭർത്താവിന്റെ സഹോദരനായ മോഹനൊപ്പം ജീവിക്കാൻ വേണ്ടി അഞ്ചു വർഷം മുമ്പ് താനും മോഹനും ചേർന്ന്
ഭർത്താവിനെ കൊല്ലുകയായിരുന്നുവെന്ന് സ്ത്രീ വെളിപ്പെടുത്തി. തുടർന്ന് മൃതദേഹം വീട്ടിൽ തന്നെ കുഴിച്ചിടുകയായിരുന്നു.
അതിനു ശേഷം താനും മകനും മോഹനോടൊപ്പം ആയിരുന്നു താമസിച്ചു വന്നതെന്നും സ്ത്രീ വെളിപ്പെടുത്തി. കഴിഞ്ഞയിടെ മോഹനുമായി വഴക്കുണ്ടായെന്നും ഇതോടെ മകന്റെ സഹായത്തോടെ മോഹനെ കൊല്ലുകയായിരുന്നെന്നും സ്ത്രീ വെളിപ്പെടുത്തി. മോഹന്റെ മൃതദേഹം നദിയിൽ ഒഴുക്കിയത് മകനാണെന്നും അവർ പറഞ്ഞു.
സ്ത്രീയുടെ വെളിപ്പെടുത്തലിനെ തുടർന്ന് അഞ്ചുവർഷം മുമ്പ് കുഴിച്ചിട്ട മൃതദേഹം കണ്ടെത്താൻ പൊലീസ് പരിശോധന നടത്തി. ഈ അന്വേഷണത്തിൽ വീട്ടിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കുകയും ചെയ്തു. കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ പരിശോധനയ്ക്കായി അയച്ചു. സ്ത്രീക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടന്നുവരികയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.