തൊഴിയൂർ സുനിൽവധക്കേസിൽ മുഖ്യപ്രതി 31 വർഷത്തിനുശേഷം അറസ്റ്റിൽ; പിടിയിലായ ഷാജുദീൻ ജംഇയ്യത്തുൽ ഇഹ്സാനിയയുടെ പ്രവർത്തകൻ

Last Updated:

ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ജംഇയ്യത്തുൽ ഇഹ്സാനിയയുടെ 9 പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തിയത്

ഷാജുദ്ദീൻ
ഷാജുദ്ദീൻ
തൃശൂർ: ആർഎസ്എസ് പ്രവർത്തകനായിരുന്ന തൃശൂർ തൊഴിയൂരിലെ സുനിലിനെ കൊലപ്പെടുത്തുകയും കുടുംബാംഗങ്ങളെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ 31 വർഷമായി ഒളിവിലായിരുന്ന മുഖ്യപ്രതി അറസ്റ്റിൽ. ആക്രമണത്തിന് നേതൃത്വം കൊടുത്ത തീവ്രവാദ സംഘടന 'ജംഇയ്യത്തുൽ ഇഹ്സാനിയ'യുടെ മുഖ്യ പ്രവർത്തകൻ വാടാനപ്പള്ളി അഞ്ചങ്ങാടി പുയ്യു വീട്ടിൽ ഷാജുദ്ദീൻ (ഷാജു-55) ആണ് പിടിയിലായത്.
കൊലപാതകത്തിനുശേഷം വിദേശത്തേക്ക് കടന്ന പ്രതി രണ്ടാഴ്ച മുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് പിടിയിലായത്. 1994 ഡിസംബർ 4നായിരുന്നു സംഭവം. അതിനുശേഷം പ്രതി വിദേശത്തേക്ക് കടന്നു. കേസിലാദ്യം സിപിഎം പ്രവർത്തകരുൾപ്പെടെ 9 പേരെ ഗുരുവായൂർ പൊലീസ് പ്രതി ചേർത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ 4 പേരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇവരുടെ ശിക്ഷ റദ്ദാക്കി ഹൈക്കോടതി നൽകിയ നിർദേശപ്രകാരം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ജംഇയ്യത്തുൽ ഇഹ്സാനിയയുടെ 9 പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തിയത്. ഇതിൽ 6 പേരെ അറസ്റ്റ് ചെയ്തു.
advertisement
ഇതും വായിക്കുക: ടാക്സിക്കായി കാത്തുനിന്ന മോഡലിന് മുന്നിൽ പരസ്യമായി സ്വയംഭോഗം ചെയ്ത് യുവാവ്; ദൃശ്യങ്ങൾ പങ്കുവെച്ച് യുവതി
1991ൽ പാസ്പോർട്ട് എടുത്ത ഷാജുദ്ദീൻ 1995 തുടക്കത്തിലാണ് വിദേശത്തേക്ക് പോയത്. വിദേശത്ത് 2005, 2011, 2021 വർഷങ്ങളിൽ പാസ്പോർട്ട് പുതുക്കി. പാസ്പോർട്ടിലെ ഫോട്ടോയിൽ രൂപമാറ്റം വന്ന ഷാജുദ്ദീനെ കണ്ടെത്തുക പ്രയാസമായിരുന്നു. കേസ് ഊർജിതമായി അന്വേഷിച്ച കേരള പൊലീസ്, 2001ൽ ഷാജുദ്ദീൻ വിദേശത്ത് ജോലിക്കായി നൽകിയ അപേക്ഷയോടൊപ്പം സമർപ്പിച്ച ബയോഡേറ്റയും ഫോട്ടോയും കണ്ടെത്തി. അതിനെ പിൻപറ്റിയായിരുന്നു തുടരന്വേഷണം. പാസ്പോർട്ട് നമ്പറാണ് പിടികൂടുന്നതിന് തുണയായത്. പുതിയ പാസ്പോർട്ടുമായി ജൂലായ് 20ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ പിടികൂടി.
advertisement
9 പ്രതികളിൽ ഒന്നാംപ്രതി സെയ്തലവി അൻവരി, നഹാസ് എന്നിവരെ പിടികൂടാനായില്ല. ഒരു പ്രതി മരിച്ചു. മറ്റ് ആറു പേരാണ് പിടിയിലായത്. ചേകന്നൂർ മൗലവി തിരോധാനക്കേസിൽ മുഖ്യപ്രതിയാണ് ഈ കേസിലെ ഒന്നാംപ്രതി സെയ്തലവി അൻവരി. അൻവരിയുടെ വലംകൈയായി പ്രവർത്തിച്ചയാളാണ് ഇപ്പോൾ പിടിയിലായ ഷാജുദ്ദീൻ.
തെറ്റായി ശിക്ഷിക്കപ്പെട്ടവർക്ക് 5 ലക്ഷം വീതം നഷ്ടപരിഹാരം നൽകാൻ സർക്കാർ ഈയിടെ ഉത്തരവിട്ടിരുന്നു. തെറ്റായി പ്രതിചേർത്ത പൊലീസുകാർക്ക് നേരേ നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
തൊഴിയൂർ സുനിൽവധക്കേസിൽ മുഖ്യപ്രതി 31 വർഷത്തിനുശേഷം അറസ്റ്റിൽ; പിടിയിലായ ഷാജുദീൻ ജംഇയ്യത്തുൽ ഇഹ്സാനിയയുടെ പ്രവർത്തകൻ
Next Article
advertisement
1500 കോടിയുടെ പിഎം ശ്രീ കേരളത്തിലും; സിപിഐയുടെ എതിർപ്പിനെ അവഗണിച്ച് പദ്ധതിയിൽ ചേരാന്‍ സര്‍ക്കാര്‍
1500 കോടിയുടെ പിഎം ശ്രീ കേരളത്തിലും; സിപിഐയുടെ എതിർപ്പിനെ അവഗണിച്ച് പദ്ധതിയിൽ ചേരാന്‍ സര്‍ക്കാര്‍
  • കേരളം പിഎം ശ്രീ പദ്ധതിയിൽ ചേരാൻ തീരുമാനിച്ചു.

  • സിപിഐയുടെ എതിർപ്പിനെ അവഗണിച്ച് സർക്കാർ തീരുമാനം

  • കേരളം അംഗീകരിക്കാത്ത കാര്യങ്ങൾ നടപ്പാക്കില്ലെന്ന് മന്ത്രി ശിവൻകുട്ടി

View All
advertisement