ടാക്സിക്കായി കാത്തുനിന്ന മോഡലിന് മുന്നിൽ പരസ്യമായി സ്വയംഭോഗം ചെയ്ത് യുവാവ്; ദൃശ്യങ്ങൾ പങ്കുവെച്ച് യുവതി

Last Updated:

യുവതി തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി ഈ ദൃശ്യങ്ങള്‍ അടങ്ങുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു

പകല്‍ സമയത്തും സ്ത്രീകള്‍ പൊതുസ്ഥലത്ത് സുരക്ഷിതരല്ലാത്തത് എന്തുകൊണ്ടാണ്?
പകല്‍ സമയത്തും സ്ത്രീകള്‍ പൊതുസ്ഥലത്ത് സുരക്ഷിതരല്ലാത്തത് എന്തുകൊണ്ടാണ്?
ന്യൂഡല്‍ഹി: പൊതുസ്ഥലത്ത് ലൈംഗികാതിക്രമം നേരിട്ടതായി മോഡലും ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്ററുമായ യുവതിയുടെ പരാതി. ടാക്‌സിക്കായി കാത്തിരിക്കുമ്പോള്‍ അടുത്തെത്തിയ യുവാവ് തന്റെ അടുത്തുനിന്ന് പരസ്യമായി സ്വയംഭോഗം ചെയ്തതായി യുവതി പരാതിയില്‍ പറയുന്നു. ഇത് സംബന്ധിച്ച ഒരു വീഡിയോയും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗുരുഗ്രാമിലാണ് സംഭവം.
ഓഗസ്റ്റ് 2ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ജയ്പുരില്‍നിന്ന് മടങ്ങവെ രാജീവ് ചൗക്കിലെത്തിയ യുവതി അവിടെ നിന്ന് വീട്ടിലേക്കെത്താന്‍ ടാക്‌സി ബുക്ക് ചെയ്ത് കാത്തുനില്‍ക്കുകയായിരുന്നു. ഈ സമയത്താണ് ഒരാള്‍ യുവതിയുടെ അടുത്തേക്കെത്തുന്നത്.
''അയാള്‍ എനിക്കു ചുറ്റും നടന്നുകൊണ്ടിരുന്നു. എന്നെ നിരന്തരം തുറിച്ചുനോക്കുന്നുമുണ്ടായിരുന്നു. ആദ്യം ഞാന്‍ അത് അവഗണിച്ചു. പക്ഷേ, പിന്നീട് അയാള്‍ പാന്റിന്റെ സിബ്ബ് അഴിച്ചിരിക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. പിന്നാലെ എന്നെ നോക്കി അയാള്‍ സ്വയംഭോഗം ചെയ്യാന്‍ തുടങ്ങി'', യുവതി പറഞ്ഞു.
advertisement
ഇയാളുടെ പ്രവൃത്തി സോണി ഫോണില്‍ പകര്‍ത്തി. ഈ സമയം പൊലീസിനെയും വനിതാ ഹെല്‍പ്പ് ലൈനിനെയും വിളിച്ചെങ്കിലും ഒരു പ്രതികരണവും ലഭിച്ചില്ലെന്നും യുവതി വ്യക്തമാക്കി. ബുക്ക് ചെയ്ത ടാക്‌സിയുടെ ഡ്രൈവറെ വിളിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഒടുവില്‍ മറ്റൊരു വാഹനത്തിലാണ് യുവതി വീട്ടിലെത്തിയത്.
advertisement
പിന്നാലെ യുവതി തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി ഈ ദൃശ്യങ്ങള്‍ അടങ്ങുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട് രണ്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് ഗുരുഗ്രാം പൊലീസ് യുവതിയെ ബന്ധപ്പെടുന്നത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടെന്നും യുവതി വെളിപ്പെടുത്തി.
'എനിക്ക് വെറുപ്പും സുരക്ഷിതത്വമില്ലായ്മയും നിസ്സഹായതയും തോന്നി. പകല്‍ സമയത്തും സ്ത്രീകള്‍ പൊതുസ്ഥലത്ത് സുരക്ഷിതരല്ലാത്തത് എന്തുകൊണ്ടാണ്? ഇത്തരം വൃത്തികേടുകള്‍ക്കെതിരേ കര്‍ശന നടപടി ആവശ്യമാണ്. പൊതു ഇടങ്ങള്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായിരിക്കണം'- യുവതി പറയുന്നു. പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
advertisement
Summary: A disturbing incident of public harassment has emerged from Rajiv Chowk in Gurugram, where a model was allegedly harassed by a man in broad daylight while she was waiting for a cab. The victim shared the ordeal through a video.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ടാക്സിക്കായി കാത്തുനിന്ന മോഡലിന് മുന്നിൽ പരസ്യമായി സ്വയംഭോഗം ചെയ്ത് യുവാവ്; ദൃശ്യങ്ങൾ പങ്കുവെച്ച് യുവതി
Next Article
advertisement
കാമുകനുമൊത്ത് വിഷം കൊടുത്തുകൊന്ന ഭർത്താവിൻ്റെ മൃതദേഹത്തിനരികിലിരുന്ന് ഭാര്യ നേരം വെളുക്കും വരെ പോൺ വീഡിയോ കണ്ടു
കാമുകനുമൊത്ത് വിഷം കൊടുത്തുകൊന്ന ഭർത്താവിൻ്റെ മൃതദേഹത്തിനരികിലിരുന്ന് ഭാര്യ നേരം വെളുക്കും വരെ പോൺ വീഡിയോ കണ്ടു
  • ഭർത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ ശേഷം ഭാര്യ മൃതദേഹത്തിനരികിൽ പോൺ കണ്ടു.

  • ഭർത്താവിന് ബിരിയാണിയിൽ മയക്കുമരുന്ന് കലർത്തി നൽകി, പിന്നീട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.

  • പോസ്റ്റ്‌മോർട്ടത്തിൽ ശ്വാസം മുട്ടിയതും നെഞ്ചിലെ എല്ലുകൾക്ക് ഒടിവുണ്ടെന്നും പോലീസ് കണ്ടെത്തി.

View All
advertisement