കഞ്ചാവുമായി പിടിയിലായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് ഗോപിനാഥനെ ഫെഫ്ക്കയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു
- Published by:ASHLI
- news18-malayalam
Last Updated:
വാഗമണ്‍ കേന്ദ്രീകരിച്ച് സിനിമ ലൊക്കേഷനുകളില്‍ ലഹരി ഇടപാടുകള്‍ നടക്കുന്നതായി എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന
സിനിമ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് ഗോപിനാഥനെ ഫെഫ്ക്കയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ഇടുക്കിയില്‍ വെച്ച് രഞ്ജിത്ത് പിടിയിലായിരുന്നു. ആര്‍ജി വയനാട് എന്ന പേരിലും അറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥന്‍ വാഹന പരിശോധനയ്ക്കിടെയാണ് എക്സൈസിന്റെ പിടിയിലായത്. വാഗമണ്‍ കേന്ദ്രീകരിച്ച് സിനിമ ലൊക്കേഷനുകളില്‍ ലഹരി ഇടപാടുകള്‍ നടക്കുന്നതായി എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വാഗമണില്‍ ചിത്രീകരണം നടക്കുന്ന 'അട്ടഹാസം' എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോകുന്നതിനിടെയാണ് കാഞ്ഞാര്‍ വാഗമണ്‍ റോഡില്‍ വെച്ച് രഞ്ജിത്തിനെ പിടികൂടിയത്.
കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊച്ചിയിലെ വീട്ടില്‍ നിന്ന് കഞ്ചാവിന്റെ തണ്ടും വിത്തുകളും പനമ്പള്ളി നഗറിലെ മേക്കപ്പ് സ്റ്റുഡിയോയില്‍ നിന്ന് കൂടുതല്‍ ലഹരി വസ്തുക്കളും കണ്ടെത്തി. കിലോയ്ക്ക് ഒരു കോടിയിലധികം വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് രഞ്ജിത്തിന് നല്‍കിയവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. 'ആവേശം', 'രോമാഞ്ചം', 'ജാനേമാന്‍' തുടങ്ങി നിരവധി സിനിമകളില്‍ രഞ്ജിത്ത് മേക്കപ്പ് മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Location :
Idukki,Kerala
First Published :
March 09, 2025 7:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കഞ്ചാവുമായി പിടിയിലായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് ഗോപിനാഥനെ ഫെഫ്ക്കയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു