മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മലപ്പുറം സ്വദേശി അറസ്റ്റിൽ

Last Updated:

ലൈംഗികപീഡന പരാതി നൽകിയ യുവതിയുടെ ഐഡന്റിറ്റി സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ കേസിൽ കഴിഞ്ഞ ദിവസം മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

News18
News18
മലപ്പുറം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയ പരാതിക്കാരിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം കെ പുരത്തെ തലപ്പള്ളി വീട്ടിലെ ടി അജീഷാണ്(45) പൊലീസ് പിടിയിലായത്.
പരാതിക്കാരിയുടെ ചിത്രങ്ങൾ ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം എന്നീ എന്നീ സമൂഹമാധ്യമങ്ങളിൽ‌ ചിത്രങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു. താനൂര്‍ സിഐ കെടി ബിജിത്തിൻ്റെ നേത്യത്വത്തിലാണ് അജീഷിനെ അറസ്റ്റ് ചെയ്തത്. ചിത്രം പ്രചരിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.
ലൈംഗികപീഡന പരാതി നൽകിയ യുവതിയുടെ ഐഡന്റിറ്റി സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ കേസിൽ കഴിഞ്ഞ ദിവസം
മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെള്ളാംങ്കല്ലൂര്‍ കുന്നത്തൂര്‍ സ്വദേശിയായ മേക്കാംത്തുരുത്തി വീട്ടില്‍ സിജോ ജോസി(45)നെയാണ് തൃശ്ശൂര്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈല്‍ ഫോണും പിടിച്ചെടുത്തു.
advertisement
പരാതിക്കാരിയുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ ഫോട്ടോ ഫേസ്ബുക്ക് വഴി ഷെയർ ചെയ്ത് ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. 2025 നവംബർ 29-നാണ് 'Seejo Poovathum Kadavil' എന്ന ഫേസ്ബുക്ക് പ്രൊഫൈലിലൂടെ പ്രതി പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മലപ്പുറം സ്വദേശി അറസ്റ്റിൽ
Next Article
advertisement
ഇൻഡിഗോയുടെ 100ൽ അധികം വിമാനങ്ങൾ റദ്ദാക്കി; ഡൽഹി, മുംബൈ ഉൾപ്പെടെ പ്രധാന വിമാനത്താവളങ്ങളിൽ യാത്രക്കാർ കുടുങ്ങി
ഇൻഡിഗോയുടെ 100ൽ അധികം വിമാനങ്ങൾ റദ്ദാക്കി; ഡൽഹി, മുംബൈ ഉൾപ്പെടെ പ്രധാന വിമാനത്താവളങ്ങളിൽ യാത്രക്കാർ കുടുങ്ങി
  • ഇൻഡിഗോ 100ൽ അധികം വിമാനങ്ങൾ റദ്ദാക്കി; ഡൽഹി, മുംബൈ ഉൾപ്പെടെ പ്രധാന വിമാനത്താവളങ്ങളിൽ യാത്രക്കാർ കുടുങ്ങി.

  • പൈലറ്റുമാരുടെ കുറവ്, ഫ്ലൈറ്റ് ഡ്യൂട്ടി സമയക്രമം, സാങ്കേതിക പ്രശ്നങ്ങൾ എന്നിവയാണ് പ്രധാന കാരണങ്ങൾ.

  • ബുധനാഴ്ച 42 ആഭ്യന്തര വിമാനങ്ങൾ റദ്ദാക്കി; ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ഗോവ, കൊൽക്കത്ത, ലഖ്‌നൗ.

View All
advertisement