advertisement

മലയാളി യുവനടിക്കെതിരെ ചെന്നൈയിലെ ഹോട്ടൽ മുറിയിൽ ലൈംഗികാതിക്രമം

Last Updated:

സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് നടി ചെന്നൈയിലെത്തിയത്

Rapid Read
എ ഐ നിർമിത പ്രതീകാത്മക ചിത്രം
എ ഐ നിർമിത പ്രതീകാത്മക ചിത്രം
ചെന്നൈയിലെ ഹോട്ടൽ മുറിയില്‍ വച്ച് മലയാളി യുവനടിയെ യുവാവ് കടന്നുപിടിക്കാൻ ശ്രമിച്ചെന്ന് പരാതി. കേടായ ഫോൺ നന്നാക്കാനെത്തിയ ഹോട്ടൽ ജീവനക്കാരനാണ് നടിയെ കടന്നുപിടിക്കാൻ ശ്രമിച്ചത്. തുടർന്ന് നടി ബഹളം വച്ചപ്പോൾ യുവാവ് മുറിയിൽനിന്ന് ഇറങ്ങിയോടി. സംഭവത്തിൽ നാഗപട്ടണം സ്വദേശിയായ സയ്യിദ് അഫ്രീദിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ടി നഗറിലെ ഹോട്ടലിൽ പാർട്ട് ടൈം ആയി ജോലി ചെയ്യുകയാണ് യുവാവെന്നാണ് വിവരം.
ഇതും വായിക്കുക: കൊച്ചിയിൽ ബിനാലെ കലാകാരിയായ വിദേശ വനിതക്കെതിരെ ലൈംഗികാതിക്രമം; പോലീസ് കേസെടുത്തു
‌പോലീസ് ചോദ്യം ചെയ്യലിൽ ആരോപണം നിഷേധിച്ച യുവാവ് മുറിയിൽ ഭക്ഷണത്തിന്റെ ഓർഡർ എടുക്കാനാണ് പോയതെന്ന് മൊഴി നൽകി. സംഭവസമയം യുവനടി മാത്രമാണ് മുറിയിൽ ഉണ്ടായിരുന്നത്. സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് നടി ചെന്നൈയിലെത്തിയത്. മുറിയിലെത്തിയ ജീവനക്കാരൻ തന്നെ സ്പർശിക്കാൻ ശ്രമിച്ചെന്നും പുറത്തു പോകാൻ ആവശ്യപ്പെട്ടിട്ടും മുറിയിൽ തുടർന്നെന്നും നടി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ഇതും വായിക്കുക: ബാധയൊഴിപ്പിക്കാനെത്തിയ 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മന്ത്രവാദിക്കെതിരെ പോക്സോ
മുറിയിലെ ഫോൺ കേടായത് റിസപ്ഷനിൽ അറിയിച്ചെന്ന് യുവതി പരാതിയിൽ പറയുന്നു. തുടർന്നാണ് ഫോൺ നന്നാക്കാനായി യുവാവ് മുറിയിലെത്തിയത്. തുടർന്ന് യുവാവ് കടന്നുപിടിക്കാൻ ശ്രമിച്ചുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ഹോട്ടലിലെ സിസിടിവി അടക്കമുള്ള തെളിവുകൾ പോലീസ് പരിശോധിച്ചാണ് ജീവനക്കാരനെ കസ്റ്റഡിയിലെടുത്തത്.
advertisement
Summary: A young Malayalam actress was allegedly subjected to a sexual assault attempt at a hotel in T. Nagar, Chennai. The incident occurred when a hotel staff member, identified as Syed Afridi from Nagapattinam, entered her room under the pretext of repairing a faulty telephone. According to the complaint, the suspect attempted to molest the actress, but she raised an alarm, causing him to flee. Although the suspect claimed he entered the room to take a food order, the police took him into custody after verifying CCTV footage and the actress's statement.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലയാളി യുവനടിക്കെതിരെ ചെന്നൈയിലെ ഹോട്ടൽ മുറിയിൽ ലൈംഗികാതിക്രമം
Next Article
advertisement
വയനാട് വിനോദയാത്രയ്ക്കിടെ ഒഴുക്കിൽ‌പ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ പുഴയിൽ ചാടിയ 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
വയനാട് വിനോദയാത്രയ്ക്കിടെ ഒഴുക്കിൽ‌പ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ പുഴയിൽ ചാടിയ 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
  • വയനാട് ബാവലി പുഴയിൽ സുഹൃത്തിനെ രക്ഷിക്കാൻ ചാടിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

  • കോഴിക്കോട് കൊടുവള്ളി മസ്ജിദ്ദുൽ ഹസ്വ ഇശാ സുന്നി ദർസിലെ വിദ്യാർത്ഥികളാണ് മരിച്ചവർ

  • മുബഷീറിനെ രക്ഷിച്ചെങ്കിലും ആഷിഖും അദ്നാനും പുഴയിൽ മുങ്ങിപ്പോയി മരണപ്പെടുകയായിരുന്നു

View All
advertisement