ബ്രിട്ടനിൽ മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടനിലയിൽ; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു
ലണ്ടൻ: ബ്രിട്ടനില്‍ കെറ്ററിംഗിൽ മലയാളി യുവതിയും മക്കളും കൊല്ലപ്പെട്ട നിലയിൽ. സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിടുണ്ട്. കോട്ടയം ജില്ലയിലെ വൈക്കം മറവന്തുരുത്ത് പഞ്ചായത്തിലെ കുലശേഖരമംഗലം സ്വദേശിയായ അഞ്ജുവും(40) ആറു വയസുള്ള മകനും നാലു വയസുകാരി മകളുമാണ് കൊല്ലപ്പെട്ടത്.
അഞ്ജുവിന്റെ ഭർത്താവ് സജു(52) യുകെ പൊലീസിന്റെ കസ്റ്റഡിയിലാണ്.യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. കുട്ടികളെ പൊലീസ് എയർ ആംബുലൻസ് സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് ഇരുവരും മരിച്ചതായി സ്ഥിരീകരിച്ചു.
കെറ്ററിംഗിൽ ആശുപത്രിയിൽ നഴ്സായിരുന്നു കൊല്ലപ്പെട്ട അഞ്ജു.രു വർഷം മുൻപ് കണ്ണൂരിൽനിന്നുമാണ് കുടുംബം മിഡ്ലാൻസിലെ കെറ്ററിംങ്ങിൽ എത്തുന്നത്.
Location :
First Published :
December 16, 2022 1:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബ്രിട്ടനിൽ മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടനിലയിൽ; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ