ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവും സഹായം ചെയ്ത പെൺസുഹൃത്തും അറസ്റ്റിൽ

Last Updated:

നെയ്യാറ്റിൻകര മാറനല്ലൂർ സ്വദേശികളായ ഷിർഷാദ് (29), സീത (48) എന്നിവരെയാണ് പോക്സോ കേസിൽ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്

ഷിർഷാദ്, സീത
ഷിർഷാദ്, സീത
തിരുവനന്തപുരം ശ്രീകാര്യത്ത് ആറു വയസ്സുകാരിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ യുവാവും ഒത്താശ ചെയ്ത യുവതിയും അറസ്റ്റിൽ. നെയ്യാറ്റിൻകര മാറനല്ലൂർ സ്വദേശികളായ ഷിർഷാദ് (29), സീത (48) എന്നിവരെയാണ് പോക്സോ കേസിൽ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത അപ്പാർട്ടുമെൻ്റിലെ ആറുവയസുകാരിയെ ആണ് ഷിർഷാദ് ലൈംഗികമായി ദുരുപയോഗം ചെയ്തത്.
ഇതും വായിക്കുക: കൊല്ലത്ത് ബസിൽ‌ 8 കിലോ കഞ്ചാവുമായി യുവതി ഉൾ‌പ്പെടെ നാലുപേര്‍ പിടിയിൽ‌
അപ്പാർട്ടുമെൻ്റിലെ താമസക്കാരിയായ സീതയുടെ സുഹൃത്താണ് ഷിർഷാദ്. അടുത്ത താമസക്കാരായതിനാൽ പരിചയമുള്ള കുട്ടി കളിക്കാനായി ഇവിടെയെത്തിയപ്പോഴാണ് ഷിർഷാദ് സ്നേഹം നടിച്ച് കുട്ടിയെ ദുരുപയോഗം ചെയ്തത്. ഇത് മനസ്സിലാക്കിയ രക്ഷകർത്താക്കൾ ശ്രീകാര്യം പൊലീസിൽ പരാതി നൽകി. പൊലീസ് നിർദേശിച്ചതനുസരിച്ച് ചൈൽ വെൽഫെയർ കമ്മിറ്റിയിലെത്തിച്ച കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
തുടർന്നായിരുന്നു ഒളിവിൽ പോയ ഇവരെ ഇന്നലെ രാത്രി ശ്രീകാര്യം പൊലീസ് പിടികൂടിയത്. കുട്ടിയെ ദുരുപയോഗം ചെയ്ത ഷിർഷാദിന് ഒത്താശ ചെയ്തതിനാണ് സീതയേയും പ്രതിചേർത്തത്. പ്രതികളെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി.
advertisement
Summary: A man and a woman have been arrested in Sreekaryam, Thiruvananthapuram, in connection with the sexual abuse of a six-year-old girl. Shirshad (29) and Seetha (48), both residents of Maranalloor, Neyyattinkara, were arrested by Sreekaryam police under the POCSO Act.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവും സഹായം ചെയ്ത പെൺസുഹൃത്തും അറസ്റ്റിൽ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement