പത്തനംതിട്ട: കോന്നിയില്‍ അച്ഛന് മകളെ പീഡിപ്പിച്ച് (sexual abuse) ഗര്‍ഭിണിയാക്കി. പതിമൂന്നുകാരിയാണ് നിരന്തര പീഡനത്തിന് ഇരയായത്. പ്രതിയെ കോന്നി പൊലീസ് അറസ്റ്റു ചെയ്തു.
കഴിഞ്ഞ ഒരു വര്‍ഷമായി വീട്ടില്‍ അമ്മയില്ലാത്ത സമയത്താണ് കുട്ടിയെ അച്ഛന് പീഡിപ്പിച്ചിരുന്നത്. 8 മാസം ഗര്‍ഭിണിയായ കുട്ടി പീഡന വിവരം അമ്മയെ ധരിപ്പിക്കുകയും അമ്മ അയല്‍വാസികളെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തത്.
അച്ഛന് പീഡിപ്പിച്ചതായി കുട്ടി പൊലീസിനും മൊഴി നല്കി. കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അച്ഛനെതിരെ കേസ് എടുത്തത്.
ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി.
Also Read-
പാലക്കാട് മുണ്ടൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം: ഒരാള്‍ കൊല്ലപ്പെട്ടു
മറ്റൊരു സംഭവത്തിൽ മലപ്പുറം കൊളത്തൂര്‍ പുഴക്കാട്ടിരിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു.കുക്കാട്ടില്‍ കുഞ്ഞുമൊയ്തീന് ആണ് ഭാര്യ സുലൈഖയെയാണ് വെട്ടിക്കൊന്നത്. ഭാര്യയെ വെട്ടിയതിന് ശേഷം ഇയാള്‍ പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. സുലൈഖയെ മലാപ്പറമ്പ് എം ഇ എസ് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. അക്രമം തടയാന്‍ ശ്രമിച്ച മകന് സവാദിനും പരിക്കേറ്റിട്ടുണ്ട്.
Also Read-
Drug case|മൂന്ന് വർഷമായി ദുബായിലാണെന്ന് കരുതിയ മകൻ കഞ്ചാവ് കേസിൽ പിടിയിൽ; വിശ്വസിക്കാനാകാതെ വീട്ടുകാർ
ശനിയാഴ്ച വൈകീട്ട് 3 മണിയോടെ ആണ് സംഭവം. വീട്ടില്‍ തര്‍ക്കവും വഴക്കും പതിവ് ആയിരുന്നു. ഒരോ വീട്ടില്‍ തന്നെ രണ്ട് മുറികളില്‍ ഒറ്റക്ക് ഒറ്റക്ക് ആയിരുന്നു ഇവരുടെ താമസം. തര്‍ക്കത്തിന് ഒടുവില്‍ കുഞ്ഞിമൊയ്തീന്‍ മടവാള് കൊണ്ട് സുലൈഖയെ വെട്ടുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച സുലേഖയുടെ പിറകെ ഓടിച്ചെന്ന് കുഞ്ഞുമൊയ്തീന് വീണ്ടും വെട്ടി. തലക്ക് ആയിരുന്നു വെട്ടു കൊണ്ടത്.
ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. മടവാള് പിടിച്ച് വാങ്ങാന്‍ ശ്രമിച്ച മകന് സവാദിനും പരിക്കേറ്റിട്ടുണ്ട്. നെറ്റിയില്‍ ആണ് ഇയാള്‍ക്ക് മുറിവേറ്റത്. സംഭവത്തിനുശേഷം ശേഷം പ്രതി ഓട്ടോറിക്ഷയില്‍ കയറി നേരെ പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.