സിനിമ ഷൂട്ടിങ്ങിനിടെ 11കാരിക്ക് നേരെ ലൈംഗികാതിക്രമം; 51കാരൻ അറസ്റ്റിൽ
- Published by:Sarika KP
- news18-malayalam
Last Updated:
കാഞ്ഞിരപ്പള്ളി, തിടനാട് മേഖലയിലായി ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന് എത്തിയതായിരുന്നു പെൺകുട്ടി.
കോട്ടയം: സിനിമ ഷൂട്ടിങ്ങിനിടെ 11കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 51കാരൻ അറസ്റ്റിൽ. കങ്ങഴ സ്വദേശി റെജി എംകെയെയാണ് ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്‌തത്. : സിനിമ ഷൂട്ടിങ്ങിനായെത്തിയ പെൺകുട്ടിയെയാണ് ഇയാള്‍ അക്രമിച്ചത്. സിനിമയിൽ ജൂനിയർ ആർട്ടസ്റ്റുകളെ എത്തിക്കുന്ന ജോലിയാണ് ഇയാളൂടെത്.
കാഞ്ഞിരപ്പള്ളി, തിടനാട് മേഖലയിലായി ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന് എത്തിയതായിരുന്നു പെൺകുട്ടി. ഇതിനിടയിലാണ് പെണ്‍കുട്ടിക്കുനേരെ ഇത്തരത്തിലൊരു അതിക്രമം ഉണ്ടായത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Location :
Kottayam,Kottayam,Kerala
First Published :
June 03, 2023 6:44 AM IST