കൊല്ലത്ത് ആശുപത്രിയിൽ പോയി വീട്ടിലേയ്ക്ക് മടങ്ങിയ 65കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ

Last Updated:

വിജനമായ വഴിയിലൂടെ വീട്ടിലേക്ക് നടക്കുമ്പൊൾ പ്രതി വയോധികയെ പിന്നിൽ നിന്ന് ആക്രമിച്ച് കീഴ്പ്പെടുത്തി ലൈംഗികാതിക്രമത്തിനിരയാക്കുകയായിരുന്നു

പ്രതി
പ്രതി
കൊല്ലത്ത് ആശുപത്രിയിൽ പോയി വീട്ടിലേയ്ക്ക് മടങ്ങിയ 65കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ.മീയണ്ണൂർ പുനുക്കന്നൂർ രോഹിണി നിലയത്തിൽ അനൂജാണ്(24) കണ്ണനല്ലൂർ പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച രാവിലെ 10.30 ഓടെ മലയവയൽ വള്ളക്കടവ് ഭാഗത്തായിരുന്നു സംഭവം. കണ്ണനല്ലൂരിലുള്ള മകളുടെ വീട്ടിലാണ് വയോധിക താമസിക്കുന്നത്.
കാലിലെ അസുഖത്തിന് വെള്ളിയാഴ്ച രാവിലെ മരുമകനൊപ്പം വാക്കനാടുള്ള ആശുപത്രിയിൽ പോയിരുന്നു. മരുന്ന് വാങ്ങി തിരിച്ചു വരുന്ന വഴി മരുമകൻ വയോധികയെ വീടിന് സമീപത്തെ ക്ഷേത്രത്തിനടുത്ത് ഇറക്കിയ ശേഷം ജോലിക്ക് പോയി. ഇവിടെ നിന്ന് വിജനമായ വഴിയിലൂടെ വീട്ടിലേക്ക് നടക്കുമ്പൊഴാണ് പ്രതി വയോധികയെ പിന്നിൽ നിന്ന് ആക്രമിച്ച് കീഴ്പ്പെടുത്തി ലൈംഗികാതിക്രമണത്തിനിരയാക്കുന്നത്.
വയോധിക നിലവിളിച്ചതോടെ പ്രതി ഓടി രക്ഷപെട്ടു. തുടർന്ന വീട്ടിലെത്തിയ വയോധിക മകളോട് വിവരം പറയുകയും വീട്ടുകാർ കണ്ണനല്ലൂർ പൊലീസിലും ചാത്തന്നൂർ എ.സി.പിക്കും പരാതി നൽകുകയുമായിരുന്നു. സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിൽ പ്രതിയെ വൈകിട്ടോടെ മീയണ്ണൂർ പഞ്ചായത്ത് മുക്കിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് ആശുപത്രിയിൽ പോയി വീട്ടിലേയ്ക്ക് മടങ്ങിയ 65കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement