നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വിദ്യാർഥിനിക്കു മുന്നിൽ നഗ്നത പ്രദർശനം; ഭാര്യവീട്ടിൽ ഒളിച്ചിരുന്ന 37കാരൻ അറസ്റ്റിൽ

  വിദ്യാർഥിനിക്കു മുന്നിൽ നഗ്നത പ്രദർശനം; ഭാര്യവീട്ടിൽ ഒളിച്ചിരുന്ന 37കാരൻ അറസ്റ്റിൽ

  പല സ്ഥലങ്ങളിൽ വെച്ച് പെൺകുട്ടികൾക്ക് മുന്നിൽ വെച്ച് ഇയാൾ നഗ്നത പ്രദർശനം നടത്തിയിരുന്നെങ്കിലും തുടക്കത്തിൽ പൊലീസിന് പ്രതിയെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല.

  gopakumar-nudity

  gopakumar-nudity

  • Share this:
   തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ഥിനിക്ക്​ മുന്നില്‍ നഗ്​നത പ്രദര്‍ശനം നടത്തിയ 37കാരനെ പൊലീസ് അറസ്റ്റു ചെയ്തു. ഭാര്യവീട്ടിൽ ഒളിവിലായിരുന്ന പ്രതി വഞ്ചിയൂര്‍ പുതിയതടം കൃഷ്ണവനിൽ​ ഗോപകുമാറിനെ(37)യാണ് അറസ്റ്റു ചെയ്തത്. വെമ്പായം കൊഞ്ചിറ നരിക്കല്‍ ജങ്​ഷന് സമീപം തോട്ടിങ്കരവീട്ടില്‍ താമസിക്കുമ്പോഴാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

   സംഭവം നടന്നു ഒരു വർഷത്തിനുശേഷമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പോത്തന്‍കോട് ആണ്ടൂര്‍ക്കോണം കീഴാവൂരിലെ ഭാര്യാവീടിന്​ സമീപത്തുനിന്നാണ് പ്രതി പിടിയിലായത്. നഗരൂര്‍ പൊലീസ്​ സ്​റ്റേഷന്‍ പരിധിയിലെ വഞ്ചിയൂര്‍, പട്ടള പുതിയതടം, രാലൂര്‍ക്കാവ് തുടങ്ങിയ പ്രദേശങ്ങളില്‍ കഴിഞ്ഞവര്‍ഷം പ്രതി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചതായി പൊലീസ് പറയുന്നു. എന്നാൽ സംഭവം നടന്ന സമയത്ത് ആളെ തിരിച്ചറിയാൻ പൊലീസിന് സാധിച്ചിരുന്നില്ല.

   Also Read- പ്രസവത്തിനായി എത്തിയപ്പോൾ യുവതി ഗർഭിണിയല്ലെന്ന് ഡോക്ടർമാർ; ആശുപത്രിയിൽ ബഹളം

   സിസിടിവി ദൃശ്യങ്ങള്‍ ഉൾപ്പടെ പരിശോധിച്ചാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. റൂറല്‍ ജില്ല പൊലീസ്​ മേധാവിക്ക്​ കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെ നിര്‍ദേശപ്രകാരം നഗരൂര്‍ പൊലീസ്​ സബ് ഇന്‍സ്‌പെക്ടര്‍ എം. സാഹിലി​ന്‍റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

   പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിൽ വനിത സീനിയര്‍ സിവില്‍ പൊലീസ്​ ഓഫിസര്‍ റീജ, സിവില്‍ പൊലീസ്​ ഓഫിസര്‍മാരായ പ്രവീണ്‍, പ്രജീഷ്, സംജിത് തുടങ്ങിയവര്‍ ഉണ്ടായിരുന്നു. ഇവർ പോത്തന്‍കോട് നിന്നും തന്ത്രപരമായാണ് പ്രതിയെ പിടികൂടിയത്. ഗോപകുമാറിനെ ആറ്റിങ്ങല്‍ കോടതി 14 ദിവസത്തേക്ക്​ റിമാന്‍ഡ് ചെയ്തു.
   Published by:Anuraj GR
   First published:
   )}