ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
യുവതിയുടെ വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് അവിടെയെത്തി ലൈംഗികമായി പീഡിപ്പിക്കാനാണ് സജി ശ്രമിച്ചത്
കൊച്ചി: ഭിന്നശേഷിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച 46കാരനെ പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പോത്താനിക്കാട്, പുളിന്താനത്ത് വാടകയ്ക്ക് താമസിക്കുന്ന ചേന്നിരിക്കല്‍ സജി (46)യാണ് പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിനും ഇയാള്‍ മുന്‍പ് അറസ്റ്റിലായിട്ടുണ്ട്.
യുവതിയുടെ വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് അവിടെയെത്തി ലൈംഗികമായി പീഡിപ്പിക്കാനാണ് സജി ശ്രമിച്ചത്. യുവതി ബഹളം വെച്ചതോടെ സജി ഓടി രക്ഷപെടുകയായിരുന്നു. 2019 ല്‍ പോത്താനിക്കാട് പോലീസ് പോക്‌സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു. റിമാൻഡിലായിരുന്ന ഇയാൾ ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയായിരുന്നു.
കണ്ണൂർ പാനൂരിൽ മുപ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ
കണ്ണൂരിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. പാനൂർ തൂവ്വക്കുന്നിലെ മൂർക്കോത്ത് ഹൗസിൽ എം.രാജീവൻ (42), കരുവള്ളിച്ചാലിൽ ഹൗസിൽ കെ. വി. സുബീഷ് (29) എന്നിവരാണ് പിടിയിലായത്.
advertisement
കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ ഡിസംബർ ആറാം തീയതി യുവതിയെ കാണാതാവുകയായിരുന്നു. തുടർന്ന് ഭർത്താവിന്റെ പരാതിയിൽ പൊലീസ് കേസ് അന്വേഷിക്കുകയും യുവതിയെ കണ്ടെത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു.
കോടതിയിലാണ് യുവതി പീഡനത്തിന് ഇരയായ കാര്യം തുറന്നു പറഞ്ഞത്. ഭർതൃമതിയായ യുവതിക്ക് രാജീവനെ ഫോൺ വഴി പരിചയമുണ്ടായിരുന്നു. രണ്ടാം പ്രതിയായ സുധീഷിന്റെ വീട്ടിൽ വച്ച് ഇരുവരും പീഡിപ്പിച്ചുവെന്നാണ് യുവതി വ്യക്തമാക്കിയത്. കോടതിയിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
advertisement
കൂത്തുപറമ്പ് എ. സി. പി. സജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. കേസിൽ കൂടുതൽ പേർ ഉണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. എ.എസ്.ഐ.മാരായ മിനീഷ് കുമാർ, സുനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.എ.സുധി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വീട്ടമ്മയെ അയൽക്കാരൻ ലൈംഗികമായി പീഡിപ്പിച്ചു; ബംഗളരുവിൽ 48കാരൻ അറസ്റ്റിൽ
വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അയൽക്കാരനായ 48കാരൻ അറസ്റ്റിലായി. ബംഗളരുവിലാണ് 38കാരിയായ യുവതി, അയൽവാസി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മുദിനപാള്യ വിശ്വേശ്വരിയ ലേഔട്ടിലെ ഏഴാമത്തെ ബ്ലോക്കിൽ താമസിക്കുന്ന 48 കാരനായ ഉത്തമിനെയാണ് പൊലീസ് പിടികൂടിയത്. വിവാഹിതനാണെങ്കിലും ഭാര്യ ഇയാളെ ഉപേക്ഷിച്ച് സ്വന്തം നാട്ടിലേക്ക് പോയി.
advertisement
കഴിഞ്ഞ രണ്ട് വർഷമായി മുദിനപാള്യയിൽ താമസിക്കുന്ന 38 കാരിയായ യുവതിക്ക് യഥാക്രമം 15 ഉം 12 ഉം വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. പ്രതി അവരുടെ എതിർവശത്തുള്ള വീട്ടിലായിരുന്നു താമസിച്ചിരുന്നത്. യുവതിയെ ഉത്തം നിരന്തരമായി ശല്യപ്പെടുത്തിയതായും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതായി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. അടിവസ്ത്രം മാത്രം ധരിച്ച് വാതിലുകളും ജനലുകളും തുറന്ന് ഉത്തം തന്റെ വീട്ടിനുള്ളിൽ നടക്കാറുണ്ടെന്നും താൻ കേൾക്കെ അശ്ലീല സംഭാഷണങ്ങൾ ഉറക്കെ സംസാരിക്കാറുണ്ടെന്നും യുവതി അന്നപൂർണേശ്വരി നഗർ പോലീസിന് നൽകിയ പരാതിയിൽ യുവതി വ്യക്തമാക്കി.
advertisement
Also Read- 'നിർഭയ' മോഡൽ പീഡനം; മലയാളി സ്ത്രീയെ തട്ടിക്കൊണ്ടുപോയി തടവിൽ അതിക്രൂരമായി പീഡിപ്പിച്ചു
വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ഭർത്താവും മക്കളും വീട്ടിലായിരിക്കുമ്പോൾ കടയിൽ പോകാൻ ഇറങ്ങിയ യുവതി തിരിച്ചെത്തിയപ്പോൾ ഉത്തം അപമര്യാദയായി പെരുമാറിയെന്ന് യുവതി ആരോപിക്കുന്നു. ഇത് ചോദ്യം ചെയ്തപ്പോൾ ഇയാൾ രാത്രിയിൽ കൂടെ കിടക്കാൻ വരുന്നുണ്ടോയെന്ന് ചോദിച്ചു. ഇതുകേട്ട് അവിടേക്ക് വന്ന യുവതിയുടെ ഭർത്താവും ഉത്തമും തമ്മിൽ വാക്കുതർക്കമായി. യുവതിയെ ഇഷ്ടമാണെന്ന് ഉത്തം അവരുടെ ഭർത്താവിനോട് പറഞ്ഞു. ഇതോടെ ഇരുവരും തമ്മിൽ കൈയ്യാങ്കളിയായി. ഇതിന് ഇടയിലേക്ക് വന്ന യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി, അവരെ കടന്നുപിടിക്കുകയും ചെയ്തു. ഈ സംഭവത്തിന് തൊട്ടുപിന്നാലെ ഇര അന്നപൂർണേശ്വരി നഗർ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ ഇയാളുടെ താമസസ്ഥലത്തുനിന്ന് അറസ്റ്റുചെയ്തു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Location :
First Published :
July 12, 2021 11:56 AM IST