അടിവസ്ത്രത്തിൽ സ്വർണം പൊടിച്ച് തേച്ചുപിടിപ്പിച്ച് കടത്താൻ ശ്രമം; 34 ലക്ഷം രൂപ വിലവരുന്ന മുതലുമായി യുവാവ് നെടുമ്പാശേരിയില്‍ പിടിയില്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ദേഹപരിശോധനയിൽ അക്ബർ മൂന്നു അടിവസ്ത്രങ്ങൾ ധരിച്ചിരുന്നതായി കാണപ്പെട്ടു.
കൊച്ചി: അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച യുവാവ് നെടുമ്പാശേരിയിൽ പിടിയിൽ. ചങ്ങരംകുളം സ്വദേശി അക്ബറിനെയാണ് കസ്റ്റംസി പിടികൂടിയത്. 34 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്. ഗ്രീൻചാനലിൽ കൂടി നടന്നുപോയപ്പോൾ ഇയാള്‍ കാണിച്ച തിടുക്കം ഉദ്യോഗസ്ഥരിൽ സംശയം തോന്നിയതിനെ തുടർന്ന് പരിശോധിക്കുകയായിരുന്നു.
തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഈ യാത്രക്കാരൻ കൂടെ കൂടെ പാന്റിന്റെ പോക്കറ്റിൽ കൂടി കയ്യിട്ടു അടിവസ്ത്രം നേരെയാക്കുന്നു ശ്രദ്ധയിൽപ്പെട്ട കസ്റ്റംസ് ഉദ്യോഗസ്ഥർക്കു കൂടുതൽ സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ദേഹപരിശോധനയിൽ മൂന്നു അടിവസ്ത്രങ്ങൾ ധരിച്ചിരുന്നതായി കാണപ്പെട്ടു .
ഇതിന്റെ ഒന്നിന്റെ ഉള്ളിലായാണ് ഇയാൾ സ്വർണ്ണം പൊടിച്ച് അടിവസ്ത്രത്തിൽ തേച്ചു പിടിപ്പിച്ചിരിക്കുകയായിരുന്നു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നു. മാർച്ച് മാസത്തിൽ ഇതുവരെയായി 3 കിലോ 340 ഗ്രാം സ്വർണമാണ് ഏഴ് പേരിൽ നിന്നായി കസ്റ്റംസ് പിടികൂടിയത്.
Location :
Kochi,Ernakulam,Kerala
First Published :
March 15, 2023 2:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
അടിവസ്ത്രത്തിൽ സ്വർണം പൊടിച്ച് തേച്ചുപിടിപ്പിച്ച് കടത്താൻ ശ്രമം; 34 ലക്ഷം രൂപ വിലവരുന്ന മുതലുമായി യുവാവ് നെടുമ്പാശേരിയില്‍ പിടിയില്‍