കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ്സിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയില്‍

Last Updated:

തിരുവല്ല സ്വദേശിയായ സാബു (49) ആണ് പിടിയിലായത്.

കൊല്ലം: കെഎസ്ആര്‍ടിസി ബസ്സിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയില്‍. തിരുവല്ല സ്വദേശിയായ സാബു (49) ആണ് പിടിയിലായത്. കൊല്ലം ചടയമംഗലത്ത് തിങ്കളാഴ്ച വൈകുന്നേരം ആറര മണിയോടെയാണ് സംഭവം. ലൈംഗികാവയവം പുറത്തെടുത്ത് പെൺകുട്ടിയുടെ ശരീരത്തിൽ മുട്ടിച്ചായിരുന്നു പീഡന ശ്രമം.
അതേസമയം പാലക്കാട് ലിഫ്റ്റ് ചോദിച്ച് ഗുഡ്സ് ഓട്ടോയിൽ കയറിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ. പാലക്കാട് ആനക്കരയിലാണ് സംഭവം. യുവതിയുടെ പരാതിയിലാണ് ഓട്ടോ ഡ്രൈവർ കുമ്പിടി സ്വദേശി കളപ്പറമ്പിൽ പ്രേമദാസിനെ തൃത്താല പോലീസ് അറസ്റ്റ് ചെയ്തത്.
പാലക്കാട് ആനക്കര കാറ്റാടി കടവിലാണ് ലിഫ്റ്റ് ചോദിച്ച് ഗുഡ്സ് ഓട്ടോയിൽ കയറിയ നേപ്പാൾ സ്വദേശിനിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ പീഡന ശ്രമം ഉണ്ടായത്. കുറ്റിപ്പുറത്തേക്ക് ജോലിയാവശ്യത്തിന് പോയ നേപ്പാൾ സ്വദേശികളായ യുവതികളാണ് ആനക്കരയിൽ നിന്ന് നിന്ന് ലിഫ്റ്റ് ചോദിച്ച് ഗുഡ്സ് ഓട്ടോയിൽ കയറിയത്. യാത്രക്കിടെ ഓട്ടോ ഡ്രൈവർ സ്ത്രീകളിലൊരാളെ കടന്നു പിടിക്കുകയായിരുന്നു എന്നാണ് പരാതി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ്സിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയില്‍
Next Article
advertisement
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
  • ഷാഫിക്കെതിരെ തെളിവുകളും പരാതിയുമായി പെൺകുട്ടി രംഗത്തെത്തുമെന്ന് ഷാനിബ്.

  • പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ കൈവശമുണ്ടെന്ന് ഷാനിബ്.

  • പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഷാനിബിനെ കോൺഗ്രസ് പുറത്താക്കി.

View All
advertisement