ലിഫ്റ്റ് ചോദിച്ച് ഗുഡ്സ് ഓട്ടോയിൽ കയറിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവർ അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
പാലക്കാട് ആനക്കര കാറ്റാടി കടവിലാണ് ലിഫ്റ്റ് ചോദിച്ച് ഗുഡ്സ് ഓട്ടോയിൽ കയറിയ നേപ്പാൾ സ്വദേശിനിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ പീഡന ശ്രമം ഉണ്ടായത്
പാലക്കാട്: ലിഫ്റ്റ് ചോദിച്ച് ഗുഡ്സ് ഓട്ടോയിൽ കയറിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ. പാലക്കാട് ആനക്കരയിലാണ് സംഭവം. യുവതിയുടെ പരാതിയിലാണ് ഓട്ടോ ഡ്രൈവർ കുമ്പിടി സ്വദേശി കളപ്പറമ്പിൽ പ്രേമദാസിനെ തൃത്താല പോലീസ് അറസ്റ്റ് ചെയ്തത്.
പാലക്കാട് ആനക്കര കാറ്റാടി കടവിലാണ് ലിഫ്റ്റ് ചോദിച്ച് ഗുഡ്സ് ഓട്ടോയിൽ കയറിയ നേപ്പാൾ സ്വദേശിനിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ പീഡന ശ്രമം ഉണ്ടായത്. കുറ്റിപ്പുറത്തേക്ക് ജോലിയാവശ്യത്തിന് പോയ നേപ്പാൾ സ്വദേശികളായ യുവതികളാണ് ആനക്കരയിൽ നിന്ന് നിന്ന് ലിഫ്റ്റ് ചോദിച്ച് ഗുഡ്സ് ഓട്ടോയിൽ കയറിയത്. യാത്രക്കിടെ ഓട്ടോ ഡ്രൈവർ സ്ത്രീകളിലൊരാളെ കടന്നു പിടിക്കുകയായിരുന്നു എന്നാണ് പരാതി.
advertisement
സ്ത്രീകൾ നിലവിളിച്ചതോടെ ആളുകൾ ഓട്ടോ തടഞ്ഞിട്ടു. വാക്കേറ്റത്തിനിടയിൽ ഡ്രൈവർ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. തുടർന്ന് യുവതിയുടെ പരാതിയിൽ തൃത്താല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കകം പ്രതി പിടിയിലാകുന്നത്.
Location :
Palakkad,Palakkad,Kerala
First Published :
June 26, 2023 12:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ലിഫ്റ്റ് ചോദിച്ച് ഗുഡ്സ് ഓട്ടോയിൽ കയറിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവർ അറസ്റ്റിൽ