സ്വർണമിശ്രിതം തുന്നിയ ജീൻസ് ധരിച്ച് വിദേശത്ത് നിന്നെത്തിയ യുവാവ് പിടിയിൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
26 ലക്ഷത്തിലധികം രൂപ വിലവരുന്ന സ്വർണമിശ്രിതമാണ് ജീൻസിന്റെ അടിഭാഗത്ത് നിന്ന് കണ്ടെത്തിയത്
മലപ്പുറം: സ്വർണ മിശ്രിതം തുന്നിപിടിപ്പിച്ച ജീൻസ് ധരിച്ച് വിദേശത്ത് നിന്നെത്തിയ യുവാവ് കരിപ്പൂർ പൊലീസിന്റെ പിടിയിലായി. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ദുബായിൽ നിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ താമരശ്ശേരി പൂനൂര്‍ സ്വദേശി സഹീഹുല്‍ മിസ്ഫര്‍ (29) ആണ് പിടിയിലായത്.
ജീൻസിന്റെ അടിഭാഗത്ത് രണ്ടു പായ്ക്കറ്റുകളില്‍ 340 ഗ്രാം തുന്നിപ്പിടിപ്പിച്ച നിലയിലാണ് സ്വർണമിശ്രിതം കണ്ടെത്തിയത്. ഇതില്‍ 300 ഗ്രാം ശുദ്ധസ്വര്‍ണം അടങ്ങിയിട്ടുണ്ടാകാനാണ് സാധ്യത. അങ്ങനെയെങ്കില്‍ 26 ലക്ഷത്തിലധികം രൂപ വിലവരുന്ന സ്വർണമിശ്രിതമാണ് ജീൻസിന്റെ അടിഭാഗത്ത് നിന്ന് കണ്ടെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടി പരിശോധിക്കുകയായിരുന്നു. മിസ്ഫറിനെ വിശദമായി ചോദ്യംചെയ്തുവരുകയാണ്. സ്വര്‍ണക്കടത്തിനു പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Location :
Malappuram,Kerala
First Published :
March 12, 2025 2:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്വർണമിശ്രിതം തുന്നിയ ജീൻസ് ധരിച്ച് വിദേശത്ത് നിന്നെത്തിയ യുവാവ് പിടിയിൽ