ഇതാണോ ഗജ ഫ്രോഡ് ? ആനയെ നൽകാമെന്ന് പറഞ്ഞ് കുന്നംകുളംകാരനെ രണ്ടുകൊല്ലം കൊണ്ട് പറ്റിച്ചത് 62.75 ലക്ഷം രൂപ
- Published by:Rajesh V
- news18-malayalam
Last Updated:
പലതവണ ആവശ്യപ്പെട്ടെങ്കിലും ആനയെ കിട്ടാതെ വന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത്
തൃശൂർ: ആനയെ വാങ്ങിനൽകാമെന്ന് വിശ്വസിപ്പിച്ച് രണ്ടുകൊല്ലം കൊണ്ട് കുന്നംകുളം സ്വദേശിയുടെ 62.75 ലക്ഷം രൂപ തട്ടിയതായി പരാതി. പുതുശ്ശേരി സ്വദേശി സൈലേഷ്, അസം സ്വദേശി അബ്ദുൾഹമീദ് ഖാൻ എന്നിവരാണ് പണം തട്ടിയതെന്നാണ് പരാതിയിൽ പറയുന്നത്. ആർത്താറ്റ് സ്വദേശി ഉങ്ങുങ്ങൽ പ്രമോദാണ് കുന്നംകുളം പോലീസിൽ പരാതി നൽകിയത്.
65 ലക്ഷം രൂപയാണ് ആനയുടെ വിലയായി പറഞ്ഞിരുന്നത്. 2023 മാർച്ച് 23 മുതൽ 2025 ഫെബ്രുവരി വരെ പല തവണകളായി ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. നാഗാലാൻഡ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആനയെ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.
ആന ഉടമയുടെ ബന്ധുവിന്റെ അക്കൗണ്ടിലേക്ക് രണ്ടുതവണയായി 35 ലക്ഷം രൂപയും, അബ്ദുൾ ഹമീദ് ഖാന്റെ അക്കൗണ്ടിലേക്ക് രണ്ടു തവണയായി 15 ലക്ഷം രൂപയുമാണ് അയച്ചത്. 12.27 ലക്ഷം രൂപ സൈലേഷിന്റെ ബന്ധുക്കളുടെ അക്കൗണ്ടിലേക്കും കൈമാറി. പലതവണ ആവശ്യപ്പെട്ടെങ്കിലും ആനയെ കിട്ടാതെ വന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത്.
advertisement
Summary: A complaint has been filed stating that a native of Kunnamkulam was cheated out of ₹62.75 lakh over two years after being promised that an elephant would be bought and provided to him. The complaint alleges that the money was swindled by two individuals: Sailesh, a resident of Puthussery, and Abdul Hameed Khan, a native of Assam. The complaint was lodged with the Kunnamkulam Police by Ungungal Pramod, a resident of Arthat.
Location :
Thrissur,Thrissur,Kerala
First Published :
November 27, 2025 4:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇതാണോ ഗജ ഫ്രോഡ് ? ആനയെ നൽകാമെന്ന് പറഞ്ഞ് കുന്നംകുളംകാരനെ രണ്ടുകൊല്ലം കൊണ്ട് പറ്റിച്ചത് 62.75 ലക്ഷം രൂപ


