പ്രണയബന്ധത്തിൽനിന്ന് പിൻമാറിയതിന് യുവതിയെ കുത്തിവീഴ്ത്തിയ ശേഷം തീകൊളുത്തി കൊന്ന കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി
- Published by:Rajesh V
 - news18-malayalam
 
Last Updated:
2019 മാര്‍ച്ച് 12നാണ് തിരുവല്ല നഗരത്തില്‍വെച്ച് കവിയൂര്‍ സ്വദേശിനിയായ കവിതയെ (19) അജിന്‍ റെജി മാത്യു തീകൊളുത്തി കൊലപ്പെടുത്തിയത്. പെണ്‍കുട്ടി പ്രണയാഭ്യർത്ഥന നിരസിച്ചതായിരുന്നു കൊലപാതകത്തിന് കാരണം
പത്തനംതിട്ട: തിരുവല്ല കവിത കൊലക്കേസില്‍ പ്രതി അജിന്‍ റെജി മാത്യു കുറ്റക്കാരനെന്ന് കോടതി. കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകളിലാണ് പ്രതിയെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കേസില്‍ പ്രതിയുടെ ശിക്ഷ വ്യാഴാഴ്ച വിധിക്കും. അതേസമയം, പ്രതിക്ക് തൂക്കുകയര്‍ നല്‍കണമെന്ന് കോടതിവിധി കേള്‍ക്കാനെത്തിയ കവിതയുടെ കുടുംബാംഗങ്ങൾ പ്രതികരിച്ചു.
2019 മാര്‍ച്ച് 12നാണ് തിരുവല്ല നഗരത്തില്‍വെച്ച് കവിയൂര്‍ സ്വദേശിനിയായ കവിതയെ (19) അജിന്‍ റെജി മാത്യു തീകൊളുത്തി കൊലപ്പെടുത്തിയത്. പെണ്‍കുട്ടി പ്രണയാഭ്യർത്ഥന നിരസിച്ചതായിരുന്നു കൊലപാതകത്തിന് കാരണം. തിരുവല്ലയിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഇടറോഡില്‍വെച്ചായിരുന്നു സംഭവം.
കവിതയും പ്രതിയും ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ ഒരുമിച്ച് പഠിച്ചവരായിരുന്നു. ഇതിനുശേഷം കവിത തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ എംഎല്‍ടി കോഴ്‌സിന് ചേര്‍ന്നു. സംഭവദിവസം രാവിലെ ക്ലാസിലേക്ക് വരുന്നതിനിടെയാണ് അജിന്‍ റെജി മാത്യു കവിതയെ ആക്രമിച്ചത്. ഇതിന് മുന്നോടിയായി തിരുവല്ലയിലെ പെട്രോള്‍ പമ്പില്‍നിന്ന് പ്രതി മൂന്ന് കുപ്പികളിലായി പെട്രോള്‍ വാങ്ങിയിരുന്നു. തുടര്‍ന്ന് നടന്നുപോവുകയായിരുന്ന കവിതയുടെ പിന്നാലെയെത്തി ആദ്യം കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. പിന്നാലെ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കവിത എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
advertisement
ആക്രമണത്തിനു ശേഷം കടന്നുകളയാൻ ശ്രമിച്ച അജിനെ, കൈ കാലുകൾ ബന്ധിച്ച് നാട്ടുകാർ പൊലീസിൽ ഏൽപിക്കുകയായിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രോസിക്യൂട്ടർ മാധ്യമങ്ങളോട് പറഞ്ഞു.
Summary: The court found the accused, Ajin Reji Mathew, guilty in the Thiruvalla Kavitha murder case. The court found the accused guilty under sections including murder. The sentence for the accused will be pronounced on Thursday. Meanwhile, Kavitha's family members, who were present to hear the verdict, reacted by stating that the accused should be given the death penalty.
Location :
Pathanamthitta,Pathanamthitta,Kerala
First Published :
November 04, 2025 1:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രണയബന്ധത്തിൽനിന്ന് പിൻമാറിയതിന് യുവതിയെ കുത്തിവീഴ്ത്തിയ ശേഷം തീകൊളുത്തി കൊന്ന കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി


