advertisement

രണ്ടര വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവ് ശിക്ഷ വിധിച്ച് പോക്സോ കോടതി

Last Updated:

സംഭവത്തിൽ ആറ് വർഷത്തിന് ശേഷമാണ് വിചാരണ കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്

കണ്ണൂര്‍: രണ്ടര വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവ് ശിക്ഷയും പിഴയും വിധിച്ച് തളിപ്പറമ്പ് പോക്സോ (POCSO) അതിവേഗ കോടതി. പരിയാരം സ്വദേശിയായ മധ്യവയസ്‌ക്കനാണ് പ്രതി. പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ടര വയസ്സുകാരിയെയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. 2016 ആഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തിൽ ആറ് വർഷത്തിന് ശേഷമാണ് വിചാരണ കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്. തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി സി. മുജീബ് റഹ്മാനാണ് ശിക്ഷിച്ചത്. വിവിധ വകുപ്പുകൾപ്രകാരമുള്ള കേസിൽ ജീവപര്യന്തവും പത്തുവർഷവുമായി ശിക്ഷ വേറെയുമുണ്ട്. പീഡനത്തിന് ഇരയായ കുഞ്ഞിനെ തിരിച്ചറിയാതിരിക്കാൻ പ്രതിയുടെ പേരോ ഉണ്ടായ സംഭവങ്ങളോ വെളിപ്പെടുത്തരുതെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
രണ്ടര വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവ് ശിക്ഷ വിധിച്ച് പോക്സോ കോടതി
Next Article
advertisement
ആന്റണിയും ചെന്നിത്തലയും ഇടപെട്ടതോടെ ഹൈക്കമാൻഡ് വഴങ്ങി; കെ സുധാകരന് സീറ്റ്
ആന്റണിയും ചെന്നിത്തലയും ഇടപെട്ടതോടെ ഹൈക്കമാൻഡ് വഴങ്ങി; കെ സുധാകരന് സീറ്റ്
  • കെ സുധാകരന്റെ കടുത്ത നിലപാടിനെ തുടർന്ന് ഹൈക്കമാൻഡ് തീരുമാനത്തിൽ മാറ്റം വരുത്തി

  • എ കെ ആന്റണിയും രമേശ് ചെന്നിത്തലയും ഇടപെട്ടതോടെ സുധാകരന് കണ്ണൂരിൽ സീറ്റ് ഉറപ്പായി

  • പാർട്ടിയുടെ വിജയസാധ്യതയും അംഗബലവും കണക്കിലെടുത്ത് ഹൈക്കമാൻഡ് വഴങ്ങാൻ നിർബന്ധിതമായി

View All
advertisement