advertisement

ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ആശങ്കയറിയിച്ച് ഇന്ത്യ

Last Updated:

ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും സംഘർഷം ലഘൂകരിക്കാൻ ഇന്ത്യ തുടർന്നും ആവശ്യപ്പെടുന്നുവെന്ന് ഇന്ത്യൻ പ്രതിനിധി ചൂണ്ടിക്കാട്ടി

News18
News18
ന്യൂഡൽഹി: ഇറാൻ- യുഎസ് യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ആശങ്കയറിയിച്ച് ഇന്ത്യ. ഐഎംഒ കൗൺസിലിന്റെ 36-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് യുകെയിലെ ഇന്ത്യൻ പ്രതിനിധിയായ വിക്രം ദൊരൈസ്വാമിയാണ് പ്രതികരിച്ചത്. പരസ്പരമുള്ള ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ സംഘർഷം കുറയ്ക്കാൻ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ തുടരുന്ന സംഘർ‍ഷങ്ങളിൽ ഇന്ത്യ വളരെയധികം ആശങ്കാകുലരാണ്. ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും സംഘർഷം ലഘൂകരിക്കാൻ ഇന്ത്യ തുടർന്നും ആവശ്യപ്പെടുന്നുവെന്ന് ഇന്ത്യൻ പ്രതിനിധി ചൂണ്ടിക്കാട്ടി. സംയമനം പാലിക്കുന്നത് പൗരന്മാരുടെ സുരക്ഷയ്ക്ക് അനിവാര്യമാണ്.
വാണിജ്യ കപ്പലുകൾക്കും സമുദ്ര അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് മൂന്ന് നാവികസേന ഉദ്യോ​ഗസ്ഥർ കൊല്ലപ്പട്ടതിൽ ദൊരൈസ്വാമി ദുഃഖം രേഖപ്പെടുത്തി.
ജനവാസ മേഖലകൾക്ക് നേരെയും സമുദ്ര അടിസ്ഥാനസൗകര്യങ്ങൾക്ക് നേരെയുമുള്ള ആക്രമണങ്ങൾ ഒരിക്കലും അം​ഗീകരിക്കാനാകില്ല. ഇത്തരം ആക്രമണങ്ങൾ നിരപരാധികളായ മനുഷ്യരുടെ ജീവൻ അപകരിക്കുന്നു. എല്ലാ നാവികസേന ഉദ്യോ​ഗസ്ഥരുടെയും സുരക്ഷയിലും തങ്ങൾക്ക് ആശങ്കയുണ്ടെന്നും ഇന്ത്യൻ പ്രതിനിധി വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ആശങ്കയറിയിച്ച് ഇന്ത്യ
Next Article
advertisement
ചലച്ചിത്ര താരം സുധീർ കരമന തിരുവനന്തപുരത്ത് ഇടതുപക്ഷ സ്വതന്ത്രൻ
ചലച്ചിത്ര താരം സുധീർ കരമന തിരുവനന്തപുരത്ത് ഇടതുപക്ഷ സ്വതന്ത്രൻ
  • ചലച്ചിത്രതാരവും സ്കൂള്‍ പ്രിൻസിപ്പലുമായ സുധീർ കരമനയെ ഇടതുമുന്നണി സ്ഥാനാർത്ഥിയാക്കി

  • സുധീർ കരമനയുടെ വിദ്യാഭ്യാസവും അധ്യാപകജീവിതവും സിനിമയിലേക്കുള്ള പ്രവേശനവും ശ്രദ്ധേയമാണ്

  • തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി സി പി ജോണ്‍, ബിജെപിക്ക് കരമന ജയൻ മത്സരരംഗത്തുണ്ട്

View All
advertisement