ഷൂവിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 33 ലക്ഷം വിലയുള്ള 8 സ്വർണമാലകൾ; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ

Last Updated:

ദോഹയിൽ നിന്ന് കൊച്ചി വിമാനത്താവളത്തിൽ എത്തിയ കോഴിക്കോട് സ്വദേശിയാണ് പിടിയിലായത്

ഷൂവിൽ  ഒളിപ്പിച്ച് 33 ലക്ഷം വില വരുന്ന 8 സ്വർണമാലകൾ കടാത്താൻ ശ്രമിച്ച യാത്രക്കാരനെ കൊച്ചി വിമാനത്താവളത്തിൽ നിന്നും പിടികൂടി.
ദോഹയിൽ നിന്ന് കൊച്ചി വിമാനത്താവളത്തിൽ എത്തിയ കോഴിക്കോട് സ്വദേശി നൌഷാദാണ് എയർ ഇൻ്റലിജൻ്റ്സ് യൂണിറ്റിൻ്റെ പിടിയിലായത്. ദോഹയിൽനിന്ന് ദുബായ് വഴി കൊച്ചിയിലെത്തിയ ഇയാളിൽ നിന്നും പിടിച്ചെടുത്ത സ്വർണം 465.5 ഗ്രാം ഉണ്ടെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
വിമാനത്താവളത്തിന്റെ പുറത്തേയ്ക്കുള്ള ഗേറ്റിൽ വച്ചാണ് നൌഷാദ് പിടിയിലാകുന്നത്. തുടർന്ന് ഇയാളെ പരിശോധിച്ചതിലൂടെ ഷൂസിൻ്റെ സോളിൽ ഒളിപ്പിച്ച നിലയിൽ 8 സ്വർണമാലകൾ കണ്ടെത്തുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഷൂവിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 33 ലക്ഷം വിലയുള്ള 8 സ്വർണമാലകൾ; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement