മദ്യവും ടച്ചിങ്‌സും വാങ്ങാൻ ഷെയറിട്ടത് കുറഞ്ഞുപോയെന്ന തര്‍ക്കത്തിൽ 19കാരന്‍ അമ്മാവനെ അടിച്ചുകൊന്നു
- Published by:Sarika N
- news18-malayalam
Last Updated:
മദ്യവും ടച്ചിങ്‌സും വാങ്ങാന്‍ നല്‍കിയ പണത്തെച്ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം
മധ്യപ്രദേശില്‍ അമ്മാവനെ 19കാരന്‍ അടിച്ചുകൊന്നു. മദ്യവും ടച്ചിങ്‌സും വാങ്ങാന്‍ നല്‍കിയ പണത്തെച്ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ജബല്‍പൂരിലെ ഡിയോരി തപരിയ ഗ്രാമത്തിലാണ് സംഭവം നടന്നത്. 'മന്നു' എന്ന് വിളിക്കുന്ന മനോജ് താക്കൂര്‍ എന്ന 26കാരനാണ് കൊല്ലപ്പെട്ടതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് മനോജ് വീട്ടില്‍ നിന്നിറങ്ങിയത്. അതിന് ശേഷം ഇയാള്‍ തിരിച്ചുവന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പ്രദേശത്തെ കൃഷിസ്ഥലത്ത് മനോജിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മനോജിനെ കൊല്ലാനുപയോഗിച്ച വിറകുകഷണവും സംഭവസ്ഥലത്ത് നിന്ന് പോലീസിന് കണ്ടെടുത്തു. അന്നേദിവസം തന്റെ അനന്തരവനായ 'അഭി' എന്ന് വിളിക്കുന്ന ധരം താക്കൂറിനോടൊപ്പം മനോജിനെ കണ്ടവരുണ്ടെന്ന് പോലീസ് പറയുന്നു. തുടർന്നുണ്ടായ ചോദ്യം ചെയ്യലിൽ ധരം താക്കൂർ കുറ്റസമ്മതം നടത്തി.താനാണ് തന്റെ അമ്മാവനെ കൊന്നതെന്നും ഇരുവരും മദ്യപിച്ച ശേഷം തങ്ങള്‍ ചെലവാക്കിയ പണത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപതകത്തിൽ കലാശിച്ചതെന്നും പ്രതി പോലീസിനോട് പറഞ്ഞു.
340 രൂപയ്ക്ക് മദ്യവും 60 രൂപയ്ക്ക് കോഴിയിറച്ചിയും ഇരുവരും വാങ്ങിയിരുന്നു. ശേഷം ഗ്രാമത്തിലെ പാടത്തിനടുത്ത് ഇരുന്ന് മദ്യപിക്കാന്‍ തീരുമാനിച്ചു. ഇതിനിടെയാണ് മദ്യവും ചിക്കനും വാങ്ങാന്‍ കുറച്ചുപണം മാത്രമാണ് നല്‍കിയതെന്ന് പറഞ്ഞ് മനോജ് ധരമിനെ ശകാരിക്കാന്‍ തുടങ്ങിയത്. തര്‍ക്കം മുറുകിയതോടെ ചിക്കന്‍ പാകം ചെയ്യാനായി കൊണ്ടുവന്ന വിറക് കഷണം കൊണ്ട് മനോജ് ധരമിനെ മര്‍ദിക്കാന്‍ തുടങ്ങി. ഇതില്‍ ക്ഷുഭിതനായ ധരം മനോജിനെ ക്രൂരമായി മര്‍ദിച്ചു. ഇതാണ് മനോജിന്റെ മരണത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ പോലീസ് രജിസ്റ്റർ ചെയ്ത ശേഷം ധരം താക്കൂറിനെ അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 103(1) അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Location :
New Delhi,Delhi
First Published :
Nov 05, 2024 1:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മദ്യവും ടച്ചിങ്‌സും വാങ്ങാൻ ഷെയറിട്ടത് കുറഞ്ഞുപോയെന്ന തര്‍ക്കത്തിൽ 19കാരന്‍ അമ്മാവനെ അടിച്ചുകൊന്നു








