ഫോണിൽ ഉറക്കെ സംസാരിച്ച സുഹൃത്തിനെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി
- Published by:Sneha Reghu
- news18-malayalam
Last Updated:
25 കാരനായ അഫ്സർ ആലമിനാണ് 30 കാരനായ ജിതേന്ദ്ര ചൗഹാനെ കൊലപ്പെടുത്തിയത്
മുംബൈ: മൊബൈൽ ഫോണിൽ ഉച്ചത്തിൽ സംസാരിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. 25 കാരനായ അഫ്സർ ആലമിനാണ് 30 കാരനായ ജിതേന്ദ്ര ചൗഹാനെ കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ മുംബൈയിലാണ് സംഭവം. കെട്ടിട നിർമ്മാണ തൊഴിലാളികളാണ് ഇരുവരും.
സംഭവത്തിൽ 25-കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാന്തിവാലിയിലെ സായ് നഗറിലെ ഭാട്ടിയ സ്കൂളിന് സമീപത്തെ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിലാണ് ഇവർ ജോലി ചെയ്തിരുന്നത്. ഈ കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലാണ് തൊഴിലാളികൾ താമസിച്ചത്.
ഞായറാഴ്ച രാത്രി ജിതേന്ദ്ര ചൗഹാൻ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ 25 കാരനെത്തി ശബ്ദം കുറയ്ക്കാൻ പറഞ്ഞു. 25 കാരൻ മൊബൈൽ ഫോണിൽ ഐപിഎൽ കാണുകയായിരുന്നു. സംസാരിക്കുന്നതിന്റെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടതോടെ പിന്നാലെ ഇരുവരും തർക്കത്തിലായി. ഈ തർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചത്.
advertisement
ഇതിനിടെ 25കാരൻ ജിതേന്ദ്ര ചൌഹാനെ രണ്ടാം നിലയിൽ നിന്ന് തള്ളിയിടുകയും ചെയ്തു. ബേസ്മെന്റിലെ പാർക്കിംഗ് ഭാഗത്ത് വീണ ജിതേന്ദ്ര ചൌഹാന് തലയിൽ അടക്കം ഗുരുതര പരിക്കേറ്റു. കെട്ടിടത്തിലുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ഇയാളെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച ചികിത്സയിലിരിക്കെ ജിതേന്ദ്ര ചൌഹാൻ മരണപ്പെട്ടു. ഇതിന് പിന്നാലെയാണ് കാന്തിവാലി പൊലീസ് സംഭവത്തിൽ കേസെടുത്ത് 25കാരനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
Location :
Mumbai,Maharashtra
First Published :
April 24, 2025 8:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഫോണിൽ ഉറക്കെ സംസാരിച്ച സുഹൃത്തിനെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി