advertisement

കാസർഗോഡ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച് അയൽക്കാരെത്തിയപ്പോൾ ഇറങ്ങിയോടിയ ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ

Last Updated:

മറിയത്തിന്റെ തലയ്ക്കാണ് വെട്ടേറ്റത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
കാസർഗോഡ്: കാഞ്ഞങ്ങാട് കടപ്പുറം ബാവനഗറിൽ കുടുംബകലഹത്തെത്തുടർന്ന് ഭാര്യയെ മാരകമായി വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. ഇല്യാസ് നഗറിലെ ഇബ്രാഹിം (62) ആണ് മരത്തിൽ തൂങ്ങിമരിച്ചത്. വെട്ടേറ്റ ഭാര്യ മറിയത്തെ (55) ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. മറിയത്തിന്റെ തലയ്ക്കാണ് വെട്ടേറ്റത്. വീട്ടിൽ നിന്ന് നിലവിളിയും ബഹളവും കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോൾ ഇബ്രാഹിം അവിടെനിന്ന് ഓടി രക്ഷപ്പെട്ടു. അയൽക്കാർ വീടിനുള്ളിൽ പരിശോധിച്ചപ്പോഴാണ് മറിയത്തെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഇവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.
കാണാതായ ഇബ്രാഹിമിനെപ്പറ്റി നടത്തിയ തിരച്ചിലിനൊടുവിലാണ് വീടിന് സമീപത്തെ മരത്തിൽ ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളാണ് അക്രമത്തിനും ആത്മഹത്യയ്ക്കും കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാസർഗോഡ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച് അയൽക്കാരെത്തിയപ്പോൾ ഇറങ്ങിയോടിയ ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement