കാമുകിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചു; പ്രണയിനിയുടെ സഹോദരഭാര്യയെ കൊലപ്പെടുത്തി കാമുകൻ
Last Updated:
രോഹിത്തിന്റെ കാമുകിയുടെ വിവാഹം മറ്റൊരാളുമായി യുവതിയുടെ കുടുംബം തീരുമാനിച്ചതായി റൂറൽ എസ് പി ഇറാജ് രാജ പറഞ്ഞു. ജൂലൈ പതിനെട്ടിലേക്കാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.
ഗാസിയാബാദ്: കാമുകിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചതിനെ തുടർന്ന് അക്രമാസക്തനായി കാമുകൻ. കാമുകിയുടെ വീട്ടിലെത്തിയ കാമുകൻ ബന്ധുക്കൾക്കു നേരെ നിറയൊഴിച്ചു. ഈ ആക്രമണത്തിൽ കാമുകിയുടെ സഹോദരഭാര്യ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.
കാമുകിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചതിനെ തുടർന്നാണ് കാമുകനായ രോഹിത് യുവതിയുടെ വീട്ടിലേക്ക് അക്രമാസക്തനായി എത്തിയത്. വ്യാഴാഴ്ച കാമുകിയുടെ വീട്ടിൽ എത്തിയ കാമുകൻ കുടുംബാംഗങ്ങൾക്ക് നേരെ വെടി വെയ്ക്കുകയായിരുന്നു. ഈ വെടിവെപ്പിലാണ് ഇയാളുടെ കാമുകിയുടെ സഹോദരന്റെ ഭാര്യയ്ക്ക് വെടിയേറ്റത്. വെടിയേറ്റു വീണ യുവതി തൽസമയം മരിച്ചു. കാമുകിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചതാണ് യുവാവിനെ പ്രകോപിതനാക്കിയത്.
advertisement
ഇരുപത്തിനാലുകാരനായ രോഹിത് ആണ് കാമുകിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കടന്നത്. ഷേർപുർ ഗ്രാമത്തിലെ വീട്ടിലെത്തിയ രോഹിത് കാമുകിയായ യുവതിയെ തനിക്കൊപ്പം ബലമായി കൊണ്ടു പോകാനും ശ്രമിച്ചു. എന്നാൽ, രോഹിതിന്റെ ഈ ശ്രമത്തെ പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തു. തുടർന്ന് രോഹിത്തും പെൺകുട്ടിയുടെ കുടുംബാംഗങ്ങളും തമ്മിൽ വാക്കുതർക്കം ഉണ്ടായി.
തർക്കത്തെ തുടർന്ന് രോഹിത് കൈവശമുണ്ടായിരുന്ന നാടൻതോക്ക് ഉപയോഗിച്ച് കുടുംബാംഗങ്ങൾക്ക് നേരെ വെടി വെയ്ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതിനിടയിലാണ് കാമുകിയുടെ സഹോദരന്റെ ഭാര്യയായ പവിത്രയ്ക്ക് വെടിയേറ്റത്. ബോധരഹിതയായി നിലത്തു വീണ പവിത്ര അമിതമായ രക്തസ്രാവത്തെ തുടർന്ന് തൽക്ഷണം മരിക്കുകയും ചെയ്തു.
advertisement
അതേസമയം, രോഹിത്തിന്റെ കാമുകിയുടെ വിവാഹം മറ്റൊരാളുമായി യുവതിയുടെ കുടുംബം തീരുമാനിച്ചതായി റൂറൽ എസ് പി ഇറാജ് രാജ പറഞ്ഞു. ജൂലൈ പതിനെട്ടിലേക്കാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.
33 അല്ല; 58 ശതമാനം; എട്ട് ജില്ലകളിൽ വനിതാ കലക്ടർമാർ; കേരളത്തിന് ഇത് പുതിയ ചരിത്രം
advertisement
വെടിയുതിർത്തതിന്റെ ശബ്ദം കേട്ടതിനെ തുടർന്ന് അയൽവാസികൾ ഓടിക്കൂടി. ആളുകൾ ചുറ്റും കൂടിയത് കണ്ട രോഹിത് ആകാശത്തേക്ക് വെടിയുതിർത്തതിനു ശേഷം ഓടി രക്ഷപ്പെട്ടു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് നിവാരി പൊലീസ് സ്റ്റേഷനിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. രോഹിത്തിനെ വേഗത്തിൽ പിടികൂടാനുള്ള ശ്രമം നടന്നു വരികയാണെന്നും എസ് പി പറഞ്ഞു.
Location :
First Published :
July 09, 2021 10:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാമുകിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചു; പ്രണയിനിയുടെ സഹോദരഭാര്യയെ കൊലപ്പെടുത്തി കാമുകൻ