ഇത് ട്രെയിൻ അല്ലടോ !വൈകി പോയതിന് വിമാനത്തിൽ ഓടിക്കയറാൻ ശ്രമിച്ച 25 കാരൻ അറസ്റ്റിൽ
- Published by:Sarika N
- news18-malayalam
Last Updated:
എയർ ഇന്ത്യ വിമാനം പോയതറിയാതെ യുവാവ് ആപ്രണിൽ നിർത്തിയിട്ടിരുന്ന മറ്റൊരു വിമാനത്തിനടുത്തേക്ക് ഓടുകയായിരുന്നു
വൈകി എത്തിയതിനെ തുടർന്ന് വിമാനം നഷ്ടമായതോടെ റൺവേയിലേക്ക് ഓടിക്കയറിയ യുവാവ് അറസ്റ്റിൽ. നവിമുംബൈ കലമ്പൊളി സ്വദേശി പീയൂഷ് സോണി (25) ആണ് പിടിയിലായത്. മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഇയാൾ എമർജൻസി വാതിലിലൂടെ റൺവേയ്ക്ക് അഭിമുഖമായുള്ള പാർക്കിങ് ഏരിയയിലേക്ക് ഓടിക്കയറുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ജൂൺ 19 വ്യാഴാഴ്ച രാവിലെയാണ് യുവാവ് വിമാനത്താവളത്തിൽ ആശങ്ക പടർത്തിയത്. പിയൂഷ് സോണി ബോർഡിംഗ് സമയപരിധി കഴിഞ്ഞ് രാവിലെ 9:50 ന് വേഷമാണ് വിമാനത്താവളത്തിൽ എത്തിയത്. എന്നാൽ ഇതിനോടകം യുവാവിന് പോകേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം പട്നയിലേക്ക് പറന്നുയർന്നിരുന്നു. എന്നാൽ വിമാനം പോയതറിയാതെ യുവാവ് ആപ്രണിൽ നിർത്തിയിട്ടിരുന്ന ഗുജറാത്തിൽ നിന്നും മുംബൈയിൽ എത്തിയ മറ്റൊരു വിമാനത്തിനടുത്തേക്കാണ്. സെൻസിറ്റീവ് സോണിൽ നിന്ന് വിമാനം പറന്നുപോയതിൽ പരിഭ്രാന്തരായ സുരക്ഷാ ഉദ്യോഗസ്ഥർ യുവാവിനെ ഉടൻ പിടികൂടിയത് വലിയൊരു അപകടം ഒഴിവാക്കി.
advertisement
സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ ചോദ്യം ചെയ്യലിൽ ബോർഡിങ്ങിനു ശേഷം വിമാനത്തിലേക്ക് യാത്രക്കാരുമായി പോകുന്ന ബസിന്റെ ഡ്രൈവറാണ് തന്നെ പാർക്കിങ് ഏരിയയിൽ ഇറക്കിയതെന്നാണ് യുവാവ് ആദ്യം പറഞ്ഞത്. എന്നാൽ രംഗം വഷളാകുന്നു എന്ന് മനസിലാക്കിയ പ്രതി അതിക്രമിച്ചു കടന്നതാണെന്നു സമ്മതിച്ചു. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) സോണിയെ കസ്റ്റഡിയിലെടുത്തു. ശേഷം സുരക്ഷാ ഉദ്യോഗസ്ഥർ അറിയച്ചതിനെത്തുടർന്ന് സഹാർ സ്റ്റേഷനിലെ പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം, യുവാവിന്റെ പ്രവൃത്തി വലിയ അപകടത്തിന് കാരണമായേനെ എന്ന് ചൂണ്ടിക്കാട്ടി എയർ ഇന്ത്യ ജീവനക്കാരൻ ഔദ്യോഗികമായി പരാതി നൽകി. വിമാനങ്ങൾ ടാക്സി ചെയ്യുകയോ, ടേക്ക് ഓഫ് ചെയ്യുകയോ, ലാൻഡിംഗ് ചെയുന്ന വേളയിലോ ഇങ്ങനെ ചെയ്താൽ അത് വലിയ അപകടം ഉണ്ടാക്കുമെന്ന് ജീവനക്കാരൻ പറയുന്നു.
Location :
Mumbai,Maharashtra
First Published :
June 23, 2025 9:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇത് ട്രെയിൻ അല്ലടോ !വൈകി പോയതിന് വിമാനത്തിൽ ഓടിക്കയറാൻ ശ്രമിച്ച 25 കാരൻ അറസ്റ്റിൽ