ബയോളജി ക്ലാസിൻ്റെ പേരിൽ പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങൾ ഫോണിലെടുത്ത് പണം തട്ടാൻ ശ്രമിച്ച യുവാവിന് 46 വർഷം തടവ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
വിദേശത്തിരുന്നാണ് പ്രതി ആറാംക്ലാസ് വിദ്യാർഥിനിയെ ഫോണിൽ വിളിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചത്
ബയോളജി ക്ലാസിൻ്റെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങൾ ഫോണിലെടുത്ത് പണം തട്ടാൻ ശ്രമിച്ച യുവാവിന് 46 വർഷം തടവ്. തിരുവനന്തപുരം മേൽവെട്ടൂർ കെട്ടി ടത്തിൽ വീട്ടിൽ എസ്.ഷിജു (37) വിനെയാണ് കോട്ടയം ഫാസ്റ്റ് ട്രാ ക്ക് സ്പെഷ്യൽ കോടതി (പോക്സോ)
ജഡ്ജി വി.സതീഷ് ശിക്ഷിച്ചത്.90,000 രൂപ പിഴയും ശിക്ഷയായി വിധിച്ചു. മലേഷ്യയിലിരുന്നാണ് പ്രതി കോട്ടയം സ്വദേശിനിയായ ആറാംക്ലാസ് വിദ്യാർഥിനിയെ ഫോണിൽ വിളിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചത്.
പ്രതിക്കായി പൊലീസ് ആദ്യം ബ്ലു കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയും പ്രതി മലേഷ്യയിലുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ച് മലേഷ്യൻ പൊലീസിന്റെ സഹായത്തോടെ ചെന്നൈയിലെത്തിച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
2021 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ മുത്തശിയുടെ ഫോണിലേക്ക് വിദേശത്തുനിന്ന് വന്ന മിസ്ഡ് കോളിലൂടെയായിരുന്നു തുടക്കം. വിദേശത്തുള്ള മക്കളാരെങ്കിലുമാണെന്ന് കരുതി തിരിച്ചു വിളിച്ച മുത്തശിയോട് പ്രതി ക്രമേണ സൌഹൃദം സ്ഥാപിക്കുകയും പേരക്കുട്ടിയായ ആറാം ക്ളാസുകാരിക്ക് ഓൺലൈനായി ഫോണിലൂടെ ബയോളജി ക്ളാസ് എടുത്തുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. ക്ളാസിനിടെ കുട്ടിയോട് സ്വകാര്യഭാഗങ്ങളിൽ പിടിക്കാൻ പ്രതി ആവശ്യപ്പെടുകയും ഈ രംഗങ്ങൾ മൊബൈലിലെടുത്ത് പിന്നീട് കുട്ടിയുടെ മുത്തശിക്ക് അയച്ചുകൊടുത്ത് പണം ആവശ്യപ്പെടുകയുമായിരുന്നു. പണം തന്നല്ലെങ്കിൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും ഇയാൾ വീട്ടുകാരെ ഭീഷണിപ്പെടുത്തി. തുടർന്ന് മുത്തശി പൊലീസിൽ പരാതിപ്പെട്ടു.
advertisement
ഇരയും പ്രതിയും നേരിൽ കണ്ടിട്ടില്ലാത്തതിനൽ ശാസ്ത്രീയ തെളിവുകളാണ് പ്രധാനമായും പ്രോസിക്യൂഷൻ ശേഖരിച്ചത്.പാമ്പാടി പോലീസ് ഇൻസ്പെ ക്ടറായിരുന്ന യു.ശ്രീജിത്താണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതിയുടെ ശബ്ദസാമ്പിൾ, അഞ്ച് മൊബൈൽ ഫോണുകൾ, മൂന്ന് ഫൊറൻസിക് റിപ്പോർട്ട് എന്നിവ പൊലീസ് തെളിവായി കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഡ്വ.പോൾ കെ.ഏബ്രഹാം ഹാജരായി.
Location :
Kottayam,Kerala
First Published :
Apr 05, 2025 5:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബയോളജി ക്ലാസിൻ്റെ പേരിൽ പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങൾ ഫോണിലെടുത്ത് പണം തട്ടാൻ ശ്രമിച്ച യുവാവിന് 46 വർഷം തടവ്








